400 മീറ്ററിലും ഡിസ്കസ് ത്രോയിലും മീറ്റ് റെക്കോർഡ്, പാലക്കാട് കുതിക്കുന്നു
കുന്നംകുളം∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ രണ്ടാം മീറ്റ് റെക്കോർഡ്. 400 മീറ്റർ സീനിയർ വിഭാഗം ഓട്ടത്തിൽ മാത്തൂർ സിഎഫ്ഡി സ്കൂളിലെ അഭിരാമാണ് റെക്കോർഡിട്ടത്. 2005ൽ ബിനീഷ് വി.ബി സ്ഥാപിച്ച റെക്കോർഡ് അഭിരാം തകർത്തു. 48.06 സെക്കൻഡിലാണ് അഭിരാം ഓടിയെത്തിയത്. ഡിസ്കസ് ത്രോയിൽ കാസര്‍കോടിന്റെ സെർവൻ കെ.സിയും മീറ്റ്

കുന്നംകുളം∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ രണ്ടാം മീറ്റ് റെക്കോർഡ്. 400 മീറ്റർ സീനിയർ വിഭാഗം ഓട്ടത്തിൽ മാത്തൂർ സിഎഫ്ഡി സ്കൂളിലെ അഭിരാമാണ് റെക്കോർഡിട്ടത്. 2005ൽ ബിനീഷ് വി.ബി സ്ഥാപിച്ച റെക്കോർഡ് അഭിരാം തകർത്തു. 48.06 സെക്കൻഡിലാണ് അഭിരാം ഓടിയെത്തിയത്.
ഡിസ്കസ് ത്രോയിൽ കാസര്‍കോടിന്റെ സെർവൻ കെ.സിയും മീറ്റ് റെക്കോർഡിട്ടു. സീനിയർ ബോയ്സ് വിഭാഗത്തിൽ 57.71 മീറ്റർ ദൂരമാണ് സെർവൻ കൈവരിച്ചത്. ചെറുവത്തൂർ കുട്ടമത്ത് സ്കൂളിലെ വിദ്യാർഥിയാണ്.
ഡിസ്കസ് ത്രോയിൽ മലപ്പുറത്തിന്റെ കെ. അജിത് (39.98 മീറ്റർ) രണ്ടാം സ്ഥാനവും പാലക്കാടിന്റെ ഇബ്നു സലീം (39.70 മീറ്റർ) മൂന്നാം സ്ഥാനവും നേടി. സ്കൂളുകളിൽ ഏഴു സ്വർണവുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. പാലക്കാടിന് നിലവിൽ 50 പോയിന്റുണ്ട്. മലപ്പുറം രണ്ടാമതും എറണാകുളം മൂന്നാം സ്ഥാനത്തുമാണ്.