കൊല്ലംകാരൻ കുതിച്ചു പാലായുടെ പവറിൽ !
പാലായുടെ സ്വന്തം കൊല്ലംകാരനു ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം. കൊല്ലം നിലമേൽ സുലൈമാൻ– ഷംല ദമ്പതികളുടെ മകൻ, പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി എസ്. മുഹമ്മദ് സ്വാലിഹാണ് 400 മീറ്ററിൽ സ്വർണം നേടിയത്. ഒളിംപ്യൻമാരായ പ്രീജ ശ്രീധരൻ, കെ.ജെ.മനോജ് ലാൽ, സിനി ജോസ് എന്നിവരുടെ പരിശീലകനായിരുന്ന തങ്കച്ചൻ മാത്യുവിന്റെ കീഴിലാണ് സ്വാലിഹിന്റെ പരിശീലനം.

കുന്നംകുളം ∙ പാലായുടെ സ്വന്തം കൊല്ലംകാരനു ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം. കൊല്ലം നിലമേൽ സുലൈമാൻ– ഷംല ദമ്പതികളുടെ മകൻ, പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി എസ്. മുഹമ്മദ് സ്വാലിഹാണ് 400 മീറ്ററിൽ സ്വർണം നേടിയത്. ഒളിംപ്യൻമാരായ പ്രീജ ശ്രീധരൻ, കെ.ജെ.മനോജ് ലാൽ, സിനി ജോസ് എന്നിവരുടെ പരിശീലകനായിരുന്ന തങ്കച്ചൻ മാത്യുവിന്റെ കീഴിലാണ് സ്വാലിഹിന്റെ പരിശീലനം. 400, 800 മീറ്ററുകളിൽ രാജ്യാന്തര താരങ്ങളെ വാർത്തെടുക്കുന്നതിന് ആരംഭിച്ച പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമി മുഹമ്മദ് സ്വാലിഹിനെ ഏറ്റെടുക്കുകയായിരുന്നു. 1500 മീറ്റർ ഓടിയിരുന്ന സ്വാലിഹിനെ ആദ്യമായാണ് 400 മീറ്ററിലേക്ക് കൊണ്ടുവന്നത്. 800, 1500, 4x 400 മീറ്റർ റിലേ എന്നീ വിഭാഗങ്ങളിലും സ്വാലിഹ് മത്സരിക്കുന്നുണ്ട്.