ഗോവ ദേശീയ ഗെയിംസിൽ സജൻ പ്രകാശിന് ആകെ 9 മെഡലുകൾ
മഡ്ഗാവ് ∙ ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ കേരളത്തെ നയിച്ച ഒളിംപ്യൻ സജൻ പ്രകാശ് മെഡൽവേട്ടയിലും കേരളത്തിന്റെ നായകനായി. ഇന്നലെ 200 മെഡ്‌ലേ റിലേയിൽ സ്വർണവും 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയും നേടിയതോടെ സജന്റെ മെഡലുകളുടെ എണ്ണം ഒൻപതായി.

3 സ്വർണവും 4 വെള്ളിയും 2 വെങ്കലവുമാണ് ഗോവ ദേശീയ ഗെയിംസിൽ സജൻ പ്രകാശ് നേടിയത് സജന്റെ ആകെ ദേശീയ ഗെയിംസ് മെഡലുകൾ ഇതോടെ 26 ആയി.
ഇന്നലെ 2 സ്വർണവും 3 വെള്ളിയും 4 വെങ്കലവുമാണ് കേരളത്തിന്റെ നേട്ടം. തയ്ക്വാൻഡോയിൽ വനിതാ 67 കിലോഗ്രാം വിഭാഗത്തിൽ ജേതാവായ മാർഗരറ്റ് മരിയ റെജിയാണ് മറ്റൊരു സ്വർണ ജേതാവ്.
സെപക്താക്രോയിൽ കേരള പുരുഷ ടീമും അത്‌ലറ്റിക്സിൽ 4–400 മിക്സ്ഡ് റിലേ ടീമും വെള്ളി നേടി.
തയ്ക്വാൻഡോ പുരുഷ 80 കിലോഗ്രാമിൽ യാസിർ മുഹമ്മദ്, വനിതാ വുഷുവിൽ എൻ.പി.ഗ്രീഷ്മ, പി.സി.സ്നേഹ, വനിതാ ഹൈജംപിൽ എയ്ഞ്ചൽ പി.ദേവസ്യ എന്നിവരാണ് വെങ്കല മെഡൽ ജേതാക്കൾ.