അത്‌ലീറ്റ് ഓഫ് ദി ഇയർ: നീരജ് അന്തിമ പട്ടികയിൽ
ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ലോക അത്‌ലറ്റിക്സ് സംഘടനയുടെ അത്‌ലീറ്റ് ഓഫ് ദി ഇയർ (പുരുഷൻമാർ) പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ. നേരത്തേ പ്രഖ്യാപിച്ച 11 താരങ്ങളിൽനിന്നു വോട്ടെടുപ്പിലൂടെയാണ് നീരജ് ഉൾപ്പെടെ 5 പേരെ തിരഞ്ഞെടുത്തത്.

മൊണാക്കോ ∙ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ലോക അത്‌ലറ്റിക്സ് സംഘടനയുടെ അത്‌ലീറ്റ് ഓഫ് ദി ഇയർ (പുരുഷൻമാർ) പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ. നേരത്തേ പ്രഖ്യാപിച്ച 11 താരങ്ങളിൽനിന്നു വോട്ടെടുപ്പിലൂടെയാണ് നീരജ് ഉൾപ്പെടെ 5 പേരെ തിരഞ്ഞെടുത്തത്. യുഎസ് ഷോട്പുട്ട് താരം റയാൻ ക്രൗസർ, സ്വീഡിഷ് പോൾവോൾട്ട് താരം അർമാൻഡ് ഡുപ്ലന്റിസ്, കെനിയൻ മാരത്തൺ താരം കെൽവിൻ കിപ്റ്റം, യുഎസ് സ്പ്രിന്റർ നോഹ ലൈൽസ് എന്നിവരാണ് മറ്റുള്ളവർ. ഡിസംബർ 11ന് ജേതാവിനെ പ്രഖ്യാപിക്കും. എത്യോപ്യൻ മാരത്തൺ താരം ടിഗിസ്റ്റ് അസഫ, നെതർലൻഡ്സ് ഹർഡിൽസ് താരം ഫെംകെ ബോൽ, ജമൈക്കൻ സ്പ്രിന്റർ ഷെറീക്ക ജാക്സൻ, കെനിയൻ ദീർഘദൂര താരം ഫെയ്ത് കിപ്യേഗൻ, വെനസ്വേലൻ ട്രിപ്പിൾ ജംപ് താരം യുളിമർ റോഹാസ് എന്നിവരാണ് വനിതാ വിഭാഗത്തിൽ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്.