ചരിത്രം കുറിച്ച സ്മാഷുകൾക്ക് ഇന്ന് 60 വയസ്സ്
തിരുവനന്തപുരം∙ ‘ഈ ടീമുമായി നിങ്ങൾ ടൂർണമെന്റിനു പോയാൽ ആദ്യ മത്സരത്തിൽത്തന്നെ തോൽക്കും’: 1963ലെ അഖിലേന്ത്യാ അന്തർ സർവകലാശാല മത്സരങ്ങളിൽ പങ്കെടുക്കാനൊരുങ്ങിയ കേരള സർവകലാശാല ടീമിനെപ്പറ്റി യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥർ പറഞ്ഞത് ഇങ്ങനെ. എന്നാൽ വിശാഖപട്ടണത്തു നടന്ന ടൂർണമെന്റ് പൂർത്തിയാക്കി തിരിച്ചെത്തിയ ടീമിനൊപ്പം വിജയകിരീടവും ഉണ്ടായിരുന്നു. ആ ചരിത്ര നേട്ടത്തിന് ഇന്ന് 60 വയസ്സ്. സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്ന സർവകലാശാലയായ കേരള സർവകലാശാല അന്ന് ആദ്യമായാണ് ഒരു ദേശീയ ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്നത്. ക്യാപ്റ്റൻ കെ.രാമചന്ദ്രൻ നായർ ഒഴികെ ടീമിലെ 10ൽ 9 പേരും പുതുമുഖങ്ങളായിരുന്നു.

ടീമിൽ പ്രതീക്ഷ ഇല്ലാത്തതിനു കാരണം അതായിരുന്നെന്ന് ടീമംഗമായിരുന്ന പി.ഭുവനദാസ് പറയുന്നു. എന്നാൽ വാശിക്ക് ഒട്ടും കുറവില്ല. എങ്ങനെയും കപ്പ് ഉയർത്തുമെന്നുറപ്പിച്ചാണ് യാത്ര തുടങ്ങിയതെന്നും അദ്ദേഹം ഓർമിക്കുന്നു.
കെ.രാമചന്ദ്രൻ നായർ, ജോസ് പുഷ്പമംഗലം (മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം), എം.എ.കുര്യാക്കോസ്, കെ.ജെ.ജോസഫ് (നിർമലാ കോളജ്, മൂവാറ്റുപുഴ), പി.ഭുവനദാസ്, കെ.ആർ.പ്രതാപൻ (ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട), എൻ.പ്രശാന്തൻ (ഇന്റർ മീഡിയറ്റ് കോളജ്, തിരുവനന്തപുരം), കെ.സുധീന്ദ്രൻ (എസ്.എൻ.കോളജ്, കൊല്ലം), എം.സൈനുദ്ദീൻ (മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം), വിജയൻ തോമസ് (സെന്റ് തോമസ് കോളജ്, പാലാ), കെ.കെ.അരവിന്ദാക്ഷൻ (ഗവ.എൻജിനീയറിങ് കോളജ്, തൃശൂർ) എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്. ഇവരിൽ എം.എ.കുര്യാക്കോസ്, പി.ഭുവനദാസ്, കെ.കെ.അരവിന്ദാക്ഷൻ, വിജയൻ തോമസ് എന്നിവർ മാത്രമാണ് ജീവിച്ചിരിക്കുന്നത്.