ലോക അത്ലറ്റിക്സിലെ മികച്ച താരം: പുരസ്കാര പ്രഖ്യാപനം തിങ്കളാഴ്ച, പട്ടികയിൽ നീരജ് ചോപ്രയും
പാരിസ് ∙ 2023ലെ മികച്ച കായിക താരത്തിന് ലോക അത്‌ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘അത്‌ലീറ്റ് ഓഫ് ദി ഇയർ’ പുരസ്കാരം തിങ്കളാഴ്ച പ്രഖ്യാപിക്കും. അന്തിമ പട്ടികയിൽ ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്രയും ഉൾപ്പെട്ടിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ മറ്റു നാലുപേർക്കൊപ്പമാണ് നീരജ് ഇടം നേടിയത്. ഫ്രാൻസിലെ മൊണോക്കോയിൽ നടക്കുന്ന

പാരിസ് ∙ 2023ലെ മികച്ച കായിക താരത്തിന് ലോക അത്‌ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘അത്‌ലീറ്റ് ഓഫ് ദി ഇയർ’ പുരസ്കാരം തിങ്കളാഴ്ച പ്രഖ്യാപിക്കും. അന്തിമ പട്ടികയിൽ ഇന്ത്യയുടെ ജാവലിൻ താരം നീരജ് ചോപ്രയും ഉൾപ്പെട്ടിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ മറ്റു നാലുപേർക്കൊപ്പമാണ് നീരജ് ഇടം നേടിയത്. ഫ്രാൻസിലെ മൊണോക്കോയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്.
യുഎസിന്റെ റയാൻ ക്രൗസർ (ഷോട്ട്പുട്ട്), നോഹ ലൈൽസ് (100, 200 മീറ്റർ സ്പ്രിന്റ്), സ്വീഡന്റെ അർമാൻഡ് ഡുപ്ലന്‍റിസ് (പോൾവാൾട്ട്), കെനിയൻ താരം കെൽവിൻ കിപ്റ്റം (മാരത്തൺ) എന്നിവരാണ് നീരജിനൊപ്പം പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലുള്ളത്. എത്യോപ്യൻ മാരത്തൺ താരം ടിഗിസ്റ്റ് അസഫ, നെതർലൻഡ്സ് ഹർഡിൽസ് താരം ഫെംകെ ബോൽ, ജമൈക്കൻ സ്പ്രിന്റർ ഷെറീക്ക ജാക്സൻ, കെനിയൻ ദീർഘദൂര താരം ഫെയ്ത് കിപ്യേഗൻ, വെനസ്വേലൻ ട്രിപ്പിൾ ജംപ് താരം യുളിമർ റോഹാസ് എന്നിവരാണ് വനിതാ വിഭാഗത്തിൽ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്.
ഒളിംപിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റ്, ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരൻ, ഡയമണ്ട് ലീഗിലെ നേട്ടം തുടങ്ങി ഒരുപിടി റെക്കോർഡുകൾ ഇതിനകം നീരജ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിലും സ്വർണ മെഡൽ ജേതാവും നിലവിൽ ജാവലിൻ ത്രോയിൽ ലോക ഒന്നാം നമ്പർ താരവുമാണ് നീരജ്. പുരസ്കാര നേട്ടത്തിലൂടെ പുതിയ ഉയരങ്ങൾ കീഴടക്കാൻ നീരജിനാവുമോ എന്ന കാത്തിരിപ്പിലാണ് കായിക ലോകം.