അവസാന ലാപ്പിൽ കേരളം, ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സിൽ കേരളത്തിന് കിരീടം
ബല്ലാർപുർ (മഹാരാഷ്ട്ര) ∙ അവസാന ദിവസത്തെ അവിശ്വസനീയ കുതിപ്പിൽ കേരളത്തിന്റെ കൗമാര താരങ്ങൾ ദേശീയ സ്കൂൾ മീറ്റ് കിരീടം തിരിച്ചുപിടിച്ചു. 11 സ്വർണവും 6 വെള്ളിയും 7 വെങ്കലവുമടക്കം 96 പോയിന്റുകൾ നേടിയാണ് സീനിയർ വിഭാഗം ദേശീയ സ്കൂൾ അത്‌ലറ്റിക്സിൽ കേരളം ചാംപ്യൻമാരായത്. 69 പോയിന്റ് നേടിയ മഹാരാഷ്ട്ര രണ്ടാമതും 61 പോയിന്റുമായി ഹരിയാന മൂന്നാമതുമാണ്. കഴിഞ്ഞവർഷത്തെ മീറ്റിൽ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടുപോയ കേരളത്തിന്റെ ഉജ്വല തിരിച്ചുവരവാണ് മഹാരാഷ്ട്രയിലെ ബല്ലാർപുരിൽ നടന്ന മീറ്റിൽ കണ്ടത്. 2019–20 ലാണ് കേരളം അവസാനമായി ദേശീയ സ്കൂൾ മീറ്റ് ചാംപ്യൻമാരായത്.

മീറ്റിന്റെ ആദ്യ 2 ദിവസങ്ങളിലായി 4 സ്വർണമടക്കം 12 മെഡലുകൾ മാത്രം നേടാനായ കേരള താരങ്ങൾ ഇന്നലെ ഒരു ദിവസത്തിനിടെ പൊരുതി നേടിയത് 7 സ്വർണവും ഒരു വെള്ളിയും 4 വെങ്കലവും. മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസിലെ മുഹമ്മദ് മുഹസിനായിരുന്നു കേരളത്തിന്റെ മിന്നുംതാരം. കഴിഞ്ഞദിവസം ആൺകുട്ടികളുടെ ലോങ്ജംപിൽ ഒന്നാമതെത്തിയ മുഹസിൻ ഇന്നലെ ഹൈജംപിലും ട്രിപ്പിൾജംപിലും വിജയിച്ച് ഹാട്രിക് സ്വർണം നേടി. വെള്ളിയാഴ്ച 400 മീറ്ററിൽ ജേതാവായിരുന്ന പറളി ജിഎച്ച്എസ്എസിലെ എം.ജ്യോതിക, ഇന്നലെ 400 മീറ്റർ ഹർഡിൽസിലും സ്വർണം നേടി. പെൺകുട്ടികളുടെ ഷോട്പുട്ടിൽ വി.എസ്.അനുപ്രിയ (ജിഎച്ച്എസ്എസ് ഉദിനൂർ, കാസർകോട്), ട്രിപ്പിൾജംപിൽ ജാനിസ് ട്രീസ റെജി (വിഎച്ച്എസ്എസ് മാതിരപ്പിള്ളി) എന്നിവരും സ്വർണം നേടി.
മീറ്റ് റെക്കോർഡോടെയായിരുന്നു അനുപ്രിയയുടെ നേട്ടം. അവസാന ഇനമായ 4–400 മീറ്റർ റിലേയിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും സ്വർണം നേടിയതോടെയാണ് കേരളം കിരീടം ഉറപ്പിച്ചത്.