ബദൽ ഗുസ്തി ചാംപ്യൻഷിപ് പ്രഖ്യാപിച്ചു; വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ് സിങ്ങിന്റെ വിശ്വസ്തൻ
ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണത്തിനു താൽക്കാലിക സമിതിയെ നിയോഗിച്ച കായിക മന്ത്രാലയത്തിന് വെല്ലുവിളിയുമായി പിരിച്ചുവിടപ്പെട്ട ഭരണസമിതി പ്രസിഡന്റ് സഞ്ജയ് സിങ്. തങ്ങൾക്കെതിരായ നടപടിയെയും പകരം ചുമതലയേറ്റ താൽക്കാലിക സമിതിയെയും അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച സഞ്ജയ് സിങ്, ബദൽ ചാംപ്യൻഷിപ്പും പ്രഖ്യാപിച്ചു. താൽക്കാലിക സമിതി ചാംപ്യൻഷിപ് നടത്തും മുൻപ് തങ്ങൾ ദേശീയ ചാംപ്യൻഷിപ് നടത്തുമെന്നു സഞ്ജയ് സിങ് പറഞ്ഞു.

ന്യൂഡൽഹി ∙ ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണത്തിനു താൽക്കാലിക സമിതിയെ നിയോഗിച്ച കായിക മന്ത്രാലയത്തിന് വെല്ലുവിളിയുമായി പിരിച്ചുവിടപ്പെട്ട ഭരണസമിതി പ്രസിഡന്റ് സഞ്ജയ് സിങ്. തങ്ങൾക്കെതിരായ നടപടിയെയും പകരം ചുമതലയേറ്റ താൽക്കാലിക സമിതിയെയും അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച സഞ്ജയ് സിങ്, ബദൽ ചാംപ്യൻഷിപ്പും പ്രഖ്യാപിച്ചു. താൽക്കാലിക സമിതി ചാംപ്യൻഷിപ് നടത്തും മുൻപ് തങ്ങൾ ദേശീയ ചാംപ്യൻഷിപ് നടത്തുമെന്നു സഞ്ജയ് സിങ് പറഞ്ഞു.
ലൈംഗികാതിക്രമ പരാതി നേരിടുന്ന ബിജെപി നേതാവും എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. ദേശീയ ഗുസ്തി ഫെഡറേഷനിലേക്കു ബ്രിജ് ഭൂഷണിന്റെ അടുപ്പക്കാർ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‍രംഗ് പുനിയ, സാക്ഷി മാലിക് എന്നിവർ വീണ്ടും പ്രതിഷേധം ഉയർത്തിയതും പുരസ്കാരങ്ങൾ മടക്കി നൽകിയതും.
പരിഹാര നടപടിയെന്ന നിലയിൽ, തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ 3 ദിവസത്തിനുള്ളിൽ കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു; ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾക്കായി ബി.എസ്.ബജ്‍വ അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. ഫെബ്രുവരി 2–5 തീയതികളിൽ ജയ്പുരിൽ സീനിയർ ദേശീയ ചാംപ്യൻഷിപ് നടത്തുമെന്ന് താൽക്കാലിക സമിതി പ്രഖ്യാപിച്ചതാണ് സഞ്ജയ് സിങ് ഉൾപ്പെടെയുള്ളവരെ പ്രകോപിപ്പിച്ചത്.