സിഇഒ നിയമനം: ഐഒഎയിൽ ഭിന്നത
ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) സിഇഒയെ നിയമിച്ചതിൽ പ്രസിഡന്റ് പി.ടി. ഉഷയും ഭരണസമിതി അംഗങ്ങളും തമ്മിൽ ഭിന്നത. രഘു അയ്യരെ സിഇഒയായി നിയമിക്കാനുള്ള തീരുമാനം പി.ടി. ഉഷ ഏകപക്ഷീയമായി എടുത്തതാണെന്നും എക്സിക്യൂട്ടീവ് കൗൺസിലിന്റെ അനുമതി ഉചിതമായ രീതിയിൽ തേടിയില്ലെന്നും ഭരണസമിതിയിലെ 15 അംഗങ്ങളിൽ 12 പേർ ഒപ്പിട്ട കത്തിൽ പറയുന്നു.

ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) സിഇഒയെ നിയമിച്ചതിൽ പ്രസിഡന്റ് പി.ടി. ഉഷയും ഭരണസമിതി അംഗങ്ങളും തമ്മിൽ ഭിന്നത. രഘു അയ്യരെ സിഇഒയായി നിയമിക്കാനുള്ള തീരുമാനം പി.ടി. ഉഷ ഏകപക്ഷീയമായി എടുത്തതാണെന്നും എക്സിക്യൂട്ടീവ് കൗൺസിലിന്റെ അനുമതി ഉചിതമായ രീതിയിൽ തേടിയില്ലെന്നും ഭരണസമിതിയിലെ 15 അംഗങ്ങളിൽ 12 പേർ ഒപ്പിട്ട കത്തിൽ പറയുന്നു.
അഞ്ചിനു ചേർന്ന ഭരണസമിതി യോഗം രഘു അയ്യരെ സിഇഒയായി നിയമിക്കാൻ തീരുമാനിച്ചുവെന്നായിരുന്നു 6ന് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞത്. പ്രതിവർഷം 3 കോടിയോളം രൂപ ശമ്പളമായി നൽകാനും തീരുമാനിച്ചു. എന്നാൽ അജണ്ടയിൽ ഇല്ലാത്ത കാര്യം അപ്രതീക്ഷിതമായി അവതരിപ്പിക്കുകയായിരുന്നുവെന്ന് കത്തിൽ ആരോപിക്കുന്നു. സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ, ട്രഷറർ സഹദേവ് യാദവ്, വൈസ് പ്രസിഡന്റ് രാജ് ലക്ഷ്മി ഡിയോ, അംഗങ്ങളായ ഗഗൻ നാരംഗ്, യോഗേശ്വർ ദത്ത് എന്നിവരെല്ലാം കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
ആരോപണങ്ങൾ തള്ളി പി.ടി.ഉഷ
ന്യൂഡൽഹി ∙ ഐഎഒ ഭരണസമിതി അംഗങ്ങളുടെ ആക്ഷേപങ്ങൾ തള്ളി പി.ടി. ഉഷ. അജണ്ടയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും ഭൂരിപക്ഷം അംഗങ്ങൾ അംഗീകാരം നൽകിയതിനാലാണ് നിയമനം നടത്തിയതെന്നും വിവാദങ്ങൾ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ഇടപെടലിലേക്കു നയിക്കുമെന്നും ഉഷ പ്രതികരിച്ചു. തീരുമാനമെടുത്തു ദിവസങ്ങൾക്കു ശേഷം ആരോപണം ഉയർത്തുന്നതു ഖേദകരമാണെന്നും അവർ പറഞ്ഞു.