സാത്വിക്–ചിരാഗ് സഖ്യത്തിന് തോൽവി
‘ഫൈനൽ കോർട്ടിൽ’ ഒരിക്കൽക്കൂടി ഇടറി വീണ് ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ്–ചിരാഗ് ഷെട്ടി സഖ്യം. ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ സൂപ്പർ 750 ടൂർണമെന്റിന്റെ ഫൈനലിൽ കൊറിയയുടെ കാങ് മിൻ ഹ്യൂക്–സിയോ സാങ് ജെയ് കൂട്ടുകെട്ടിനോടാണ് ഇരുവരും കീഴടങ്ങിയത്. ലോക ചാംപ്യൻമാർക്കെതിരെ ആദ്യ ഗെയിം നേടിയെങ്കിലും പിന്നീട് രണ്ടു ഗെയിം കൈവിട്ടാണ് ഏഷ്യൻ ചാംപ്യൻമാരായ ഇന്ത്യൻ സഖ്യത്തിന്റെ തോൽവി (21–15, 11–21, 18–21).

ന്യൂഡൽഹി ∙ ‘ഫൈനൽ കോർട്ടിൽ’ ഒരിക്കൽക്കൂടി ഇടറി വീണ് ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ്–ചിരാഗ് ഷെട്ടി സഖ്യം. ഇന്ത്യ ഓപ്പൺ ബാഡ്മിന്റൻ സൂപ്പർ 750 ടൂർണമെന്റിന്റെ ഫൈനലിൽ കൊറിയയുടെ കാങ് മിൻ ഹ്യൂക്–സിയോ സാങ് ജെയ് കൂട്ടുകെട്ടിനോടാണ് ഇരുവരും കീഴടങ്ങിയത്. ലോക ചാംപ്യൻമാർക്കെതിരെ ആദ്യ ഗെയിം നേടിയെങ്കിലും പിന്നീട് രണ്ടു ഗെയിം കൈവിട്ടാണ് ഏഷ്യൻ ചാംപ്യൻമാരായ ഇന്ത്യൻ സഖ്യത്തിന്റെ തോൽവി (21–15, 11–21, 18–21). കഴിഞ്ഞയാഴ്ച മലേഷ്യ ഓപ്പൺ സൂപ്പർ 1000 ടൂർണമെന്റിന്റെ സെമി ഫൈനലിൽ സാത്വിക്കും ചിരാഗും കൊറിയൻ സഖ്യത്തെ തോൽപിച്ചിരുന്നു. എന്നാൽ ഫൈനലിൽ ചൈനീസ് സഖ്യത്തോടു പരാജയപ്പെട്ടു.
തായ് സു, ഷി യുഖി ജേതാക്കൾ
ടോക്കിയോ ഒളിംപിക്സ് ഫൈനലിന്റെ ആവർത്തനമായ വനിതാ സിംഗിൾസ് ഫൈനലിൽ ചൈനീസ് താരം ചെൻ യുഫെയിയെ തോൽപിച്ച് ചൈനീസ് തായ്പേയിയുടെ തായ് സു യിങ് ജേതാവ് (21–16,21–12). ടോക്കിയോയിൽ യുഫെയിക്കായിരുന്നു ജയം. പുരുഷ സിംഗിൾസിൽ ഹോങ്കോങ്ങിന്റെ ലീ ചോക് യൂവിനെ തോൽപിച്ച് സിംഗപ്പുരിന്റെ ഷി യുഖി കിരീടം ചൂടി.