ഒരേ സമയം പത്തു പേര്‍ക്കെതിരെ ചെസ് മത്സരം, എല്ലാവരെയും തോൽപിച്ച് നൈജീരിയൻ താരം
ലഗോസ് (നൈജീരിയ)∙ ഒരേ സമയം പത്തുപേരെ ചെസിൽ നേരിട്ട് നൈജീരിയൻ ചെസ് താരം ടുൻഡെ ഒനാകോയ. മത്സരത്തിന്റെ ദൃശ്യങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. വിഡിയോയിലുള്ള പത്തു പേരെയും താരം തോൽപിച്ചു. കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങൾക്കുള്ള പണം കണ്ടെത്തുന്നതിനായി നടത്തിയ

ലഗോസ് (നൈജീരിയ)∙ ഒരേ സമയം പത്തുപേരെ ചെസിൽ നേരിട്ട് നൈജീരിയൻ ചെസ് താരം ടുൻഡെ ഒനാകോയ. മത്സരത്തിന്റെ ദൃശ്യങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. വിഡിയോയിലുള്ള പത്തു പേരെയും താരം തോൽപിച്ചു. കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങൾക്കുള്ള പണം കണ്ടെത്തുന്നതിനായി നടത്തിയ പരിപാടിയാണു സമൂഹമാധ്യമത്തിൽ വൈറലായത്.
രണ്ടു മണിക്കൂർ മാത്രമാണു മത്സരങ്ങൾ നീണ്ടുനിന്നത്. എതിരാളികളെ ഓരോരുത്തരെയും ചെസ് ബോര്‍ഡുകൾക്കു മുന്നിൽ ഇരുത്തി എല്ലായിടത്തും നടന്നെത്തിയാണ് നൈജീരിയൻ താരം മത്സരങ്ങൾ വിജയിച്ചത്. തന്റെ അക്കാദമിയിലെ 100 വിദ്യാർഥികളുടെ പഠനത്തിനുള്ള പണം ഇതിലൂടെ കണ്ടെത്താന്‍ സാധിച്ചെന്ന് ഒനകോയ എക്സ് പ്ലാറ്റ്ഫോമില്‍ പ്രതികരിച്ചു.
താരത്തിന്റെ ‘ചെസ് ഇൻ സ്‍ലംസ്’ എന്ന സംഘടന കുട്ടികളുടെ ചെസ് പഠനത്തെ പ്രോത്സാഹിപ്പിക്കാനുള്ളതാണ്. ചെസ് മത്സരത്തിലെ പ്രകടനം രാജ്യാന്തര ശ്രദ്ധ നേടിയതോടെ സംഘടനയ്ക്ക് സമൂഹമാധ്യമത്തിലും ആരാധകർ കൂടി.