പ്രൈം വോളിബോൾ മൂന്നാം സീസണിന് ഇന്ന് ചെന്നൈയിൽ തുടക്കം
ചെന്നൈ ∙ പ്രൈം വോളിബോൾ ലീഗിന്റെ മൂന്നാം സീസണിന് ഇന്ന് ചെന്നൈയിൽ പന്തുയരും. ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സ് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെ നേരിടും. രാത്രി 8.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ബെംഗളൂരു ടോർപ്പിഡോസും കൊൽക്കത്ത തണ്ടർബോൾട്സും ഏറ്റുമുട്ടും. പുതുമുഖങ്ങളായി ഡൽഹി തൂഫാൻസുമെത്തുന്നതോടെ ലീഗിലെ ടീമുകളുടെ എണ്ണം ഒൻപതായി. കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കേരളത്തിന്റെ കരുത്തായി ഇത്തവണയുമുണ്ട്. മത്സരങ്ങൾ സോണി ടെൻ ചാനലിൽ തൽസമയം.

കേരള വോളി ലീഗ്
മലയാളികളുടെ ആധിപത്യമാണ് പ്രൈം വോളിബോൾ മൂന്നാം സീസണിന്റെയും ആകർഷണം. ലീഗിലെ ആകെ കളിക്കാരുടെ മൂന്നിലൊന്നും മലയാളികളാണ്. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിലും ഡൽഹി തൂഫാൻസിലും 8 മലയാളികൾ വീതമുണ്ട്. സണ്ണി ജോസഫ് (മുംബൈ), കിഷോർ കുമാർ (കാലിക്കറ്റ്), മനോജ് എസ്.നായർ (ഡൽഹി) എന്നീ മലയാളികൾ ടീമുകളുടെ മുഖ്യ പരിശീലകരാണ്.
48 മത്സരങ്ങൾ
ആകെ 48 മത്സരങ്ങളാണ് മൂന്നാം സീസണിലുള്ളത്. ഓരോ ടീമിലെയും 14 താരങ്ങളിൽ 2 പേർ വിദേശികൾ. ലീഗ് റൗണ്ടിലെ ആദ്യ 5 സ്ഥാനക്കാർ റൗണ്ട് റോബിൻ ഫോർമാറ്റിൽ ഏറ്റുമുട്ടുന്ന സൂപ്പർ 5 മത്സരങ്ങളാണ് ഇത്തവണത്തെ പുതുമ. മാർച്ച് 21നാണ് ഫൈനൽ. ബുക്ക് മൈ ഷോ വഴി ഓൺലൈനായാണ് ടിക്കറ്റ് വിൽപന. ജനറൽ വിഭാഗത്തിലെ ടിക്കറ്റുകൾക്ക് 250 രൂപയും വിഐപി ടിക്കറ്റുകൾക്ക് 499 രൂപയുമാണ് നിരക്ക്.