പ്രൈം വോളിയിൽ നിലവിലെ ചാംപ്യന്മാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സിന് വിജയത്തുടക്കം; ചെന്നൈയെ വീഴ്ത്തി
ചെന്നൈ ∙ പ്രൈം വോളി ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സിന് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെതിരെ ഉജ്വല വിജയം (15–10, 15–11, 15–12). ഡിഫൻഡേഴ്സിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ ബ്ലിറ്റ്സ് താരങ്ങൾക്കായില്ല. ചെന്നൈയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത മുൻ അഹമ്മദാബാദ് കോച്ച് ദക്ഷിണാമൂർത്തിയുടെ തന്ത്രങ്ങൾ വിദേശ പരിശീലകനുമായി ഇറങ്ങിയ ഡിഫൻഡേഴ്സിനു മുന്നിൽ വിലപ്പോയില്ല

ചെന്നൈ ∙ പ്രൈം വോളി ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സിന് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെതിരെ ഉജ്വല വിജയം (15–10, 15–11, 15–12). ഡിഫൻഡേഴ്സിന് ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ ബ്ലിറ്റ്സ് താരങ്ങൾക്കായില്ല. ചെന്നൈയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത മുൻ അഹമ്മദാബാദ് കോച്ച് ദക്ഷിണാമൂർത്തിയുടെ തന്ത്രങ്ങൾ വിദേശ പരിശീലകനുമായി ഇറങ്ങിയ ഡിഫൻഡേഴ്സിനു മുന്നിൽ വിലപ്പോയില്ല.
ഇന്നലെ രണ്ടാം മത്സരത്തിൽ ബെംഗളൂരു ടോർപിഡോസ് കൊൽക്കത്ത തണ്ടർബോൾട്സിനെ തോൽപിച്ചു (16–14,14–16,15–13,15–10) ഇന്ന് രാത്രി 8.30ന് കേരള ടീമുകളായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും കാലിക്കറ്റ് ഹീറോസും ഏറ്റുമുട്ടും. വൈകിട്ട് 6.30ന് ആദ്യ കളിയിൽ മുംബൈ മെറ്റിയോഴ്സ് ഡൽഹി തൂഫാൻസിനെ നേരിടും.