ഏഷ്യൻ ടീം ബാഡ്മിന്റൻ: മെഡലുറപ്പിച്ച് വനിതകൾ, ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിൽ പുറത്ത്
ക്വാലലംപുർ ∙ ഏഷ്യൻ ബാഡ്മിന്റൻ ടീം ചാംപ്യൻഷിപ്പിൽ ഒരേ ദിനം ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും. ക്വാർട്ടറിൽ ഹോങ്കോങ്ങിനെ അനായാസം തോൽപിച്ച (3–0) വനിതാ ടീം സെമിയിലെത്തി മെഡലുറപ്പിച്ചപ്പോൾ പുരുഷ ടീം ക്വാർട്ടറിൽ ജപ്പാനോട് പൊരുതിത്തോറ്റു (3–2). ഏഷ്യൻ ടീം ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലെ ആദ്യ മെഡലുറപ്പിച്ച ഇന്ത്യൻ വനിതാ ടീം ഇന്നു നടക്കുന്ന സെമിയിൽ ജപ്പാനെ നേരിടും.

സിംഗിൾസിൽ പി.വി.സിന്ധുവിന്റെയും അഷ്മിത ചാലിഹയുടെയും ഡബിൾസിൽ അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ സഖ്യത്തിന്റെയും വിജയങ്ങളാണ് വനിതാ ക്വാർട്ടറിൽ ഇന്ത്യൻ മുന്നേറ്റം എളുപ്പമാക്കിയത്. പുരുഷൻമാരിലെ ആദ്യ മത്സരത്തിൽ എച്ച്.എസ്.പ്രണോയ് ജപ്പാന്റെ കെന്റ നിഷിമോട്ടോയോട് പൊരുതിത്തോറ്റപ്പോൾ സാത്വിക് സായ്‌രാജ്– ചിരാഗ് ഷെട്ടി സഖ്യത്തിന്റെ ഡബിൾസ് ജയത്തോടെ ഇന്ത്യ തിരിച്ചടിച്ചു. തുടർന്ന് ലക്ഷ്യ സെന്നിന്റെ സിംഗിൾസ് ജയത്തിലൂടെ ലീഡ് ലഭിച്ചെങ്കിലും ഡബിൾസ്, സിംഗിൾസ് തോൽവികളോടെ ഇന്ത്യ മത്സരം കൈവിട്ടു.