ഏഷ്യൻ ബാഡ്മിന്റൻ ടീം ചാംപ്യൻഷിപ്: ഇന്ത്യയ്ക്കു ചരിത്ര സ്വർണം, തായ്‍ലൻഡിനെ വീഴ്ത്തി
ക്വാലലംപുർ ∙ സിംഗിൾസിൽ മുൻ ലോക ഒന്നാംനമ്പർ താരത്തെ അട്ടിമറിച്ച് അഷ്മിത ചാലിഹ, ഡബിൾസിൽ ആറാം നമ്പർ സഖ്യത്തെ വീഴ്ത്തി ട്രീസ– ഗായത്രി കൂട്ടുകെട്ട്..യുവതാരങ്ങളുടെ പോരാട്ട മികവിൽ കരുത്തരായ ജപ്പാനെ തോൽപിച്ച ഇന്ത്യൻ വനിതകൾ (3–2) ഏഷ്യൻ ബാഡ്മിന്റൻ ടീം ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ. ഏഷ്യൻ ടീം ബാഡ്മിന്റനിൽ ഇന്ത്യയുടെ ആദ്യ ഫൈനലാണിത്. പുരുഷ വിഭാഗത്തിലെ 2 വെങ്കല മെഡലുകളാണ് (2016, 2020) ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതുവരെയുള്ള വലിയ നേട്ടം. ഇന്ന് നടക്കുന്ന കലാശപോരാട്ടത്തിൽ തായ്‌ലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.

ക്വാലലംപൂർ∙ ഏഷ്യൻ ബാഡ്മിന്റൻ ടീം ചാംപ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾക്ക് ചരിത്ര സ്വർണം. ആദ്യമായി ഫൈനൽ കളിച്ച ഇന്ത്യ തായ്‍ലൻഡിനെ 3–2ന് തോൽപിച്ച് സ്വർണം വിജയിച്ചു. ചാംപ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. നിർണായക പോരാട്ടത്തിൽ ഇന്ത്യയുടെ കൗമാര താരം അൻമോൽ ഖർബ് ലോക 45–ാം റാങ്കിലുള്ള താരം ചോകീവോങിനെ കീഴടക്കി. സ്കോർ 21–14,21–9.
അതേസമയം മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യവും ഫൈനലിൽ വിജയിച്ചു കയറി. കിതിതാറാകുൽ– പ്രജോങ്ജായ് ടീമിനെ 21–16,18–21,21–16 എന്ന സ്കോറിനാണ് ഇന്ത്യൻ താരങ്ങൾ കീഴടക്കിയത്. പി.വി. സിന്ധു സുപനിത കാറ്റതോങ്ങിനെതിരെ വിജയിച്ചു. മറ്റൊരു പോരാട്ടത്തിൽ ഇന്ത്യയുടെ ശ്രുതി– പ്രിയ സഖ്യം തായ് താരങ്ങളായ അയ്ംസാദ് സഖ്യത്തോടു തോറ്റു. സ്കോർ 11–21, 9–21. ഇന്ത്യൻ താരം അഷ്മിത ചാലിഹയ്ക്കും തോൽവിയായിരുന്നു ഫലം.
ജപ്പാനെതിരെ 3–2ന്റെ വിജയവുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. 2016, 2020 എഡിഷനുകളിൽ ഇന്ത്യൻ പുരുഷ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. ഇത്തവണ പുരുഷ ടീം ക്വാർട്ടറിൽ പുറത്തായിരുന്നു.