സ്ത്രീയെന്ന നിലയിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യം: ആഞ്ഞടിച്ച് ഹോക്കി ടീം ഹെഡ് കോച്ച്
ന്യൂഡൽഹി∙ ഇന്ത്യയിൽ സ്ത്രീകൾ വലിയ വിവേചനമാണു നേരിടുന്നതെന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം പരിശീലക യാനെക് ചോപ്മാൻ. ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റെടുത്ത ശേഷം ജോലിയിൽ വലിയ ഒറ്റപ്പെടലാണു നേരിടേണ്ടിവരുന്നതെന്നും യാനെക് ചോപ്മാൻ പ്രതികരിച്ചു.

ന്യൂഡൽഹി∙ ഇന്ത്യയിൽ സ്ത്രീകൾ വലിയ വിവേചനമാണു നേരിടുന്നതെന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം പരിശീലക യാനെക് ചോപ്മാൻ. ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റെടുത്ത ശേഷം ജോലിയിൽ വലിയ ഒറ്റപ്പെടലാണു നേരിടേണ്ടിവരുന്നതെന്നും യാനെക് ചോപ്മാൻ പ്രതികരിച്ചു. തന്റെ വാക്കുകൾക്ക് ആരും വില നൽകുന്നില്ലെന്നും അവർ വ്യക്തമാക്കി. ബെയ്ജിങ് ഒളിംപിക്സിൽ സ്വര്‍ണം നേടിയ നെതർലൻഡ്സ് ടീമിന്റെ താരമായിരുന്നു ചോപ്മാന്‍.
റൂർക്കേലയിൽ പ്രോ ലീഗ് മത്സരത്തിൽ യുഎസ്എയെ ഇന്ത്യ ഷൂട്ടൗട്ടിൽ തോൽപിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് യാനെക് ചോപ്മാന്റെ പ്രതികരണം. ‘‘സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സമൂഹത്തിൽനിന്നാണു ഞാൻ വരുന്നത്. എനിക്ക് ഇവിടെ അക്കാര്യം അനുഭവപ്പെട്ടില്ല. ഇന്ത്യൻ വനിതാ ടീം കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഞാൻ പറയുന്നതൊക്കെ അവര്‍ അനുസരിക്കുന്നുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കാന്‍ നമ്മുടെ ടീമിനു താൽപര്യമുണ്ട്.’’
‘‘ഞാൻ നെതർലൻഡ്സിൽനിന്നാണു വരുന്നത്. മുൻപ് യുഎസിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ ഈ രാജ്യത്തു പ്രവർത്തിക്കുന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. മറ്റിടങ്ങളിൽ നിങ്ങൾക്ക് ഒരു അഭിപ്രായമുണ്ടെങ്കിൽ ആളുകൾ അതു മാനിക്കും. ഇവിടെ മാത്രം അതു വളരെ ബുദ്ധിമുട്ടാണ്.’’– യാനെക് ചോപ്മാൻ വ്യക്തമാക്കി.
ടോക്കിയോ ഒളിംപിക്സിനു പിന്നാലെയാണ് മുൻ നെതർലൻഡ്സ് താരം ഇന്ത്യൻ വനിതാ ടീമിന്റെ ചുമതലയേറ്റെടുത്തത്. തുടക്കത്തിൽ ഇന്ത്യന്‍ ടീമിന്റെ അനലിറ്റിക്കൽ കോച്ചായിട്ടായിരുന്നു നിയമനം. ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫായി പ്രവർത്തിച്ചപ്പോഴും ആവശ്യത്തിന് അംഗീകാരം ലഭിച്ചിട്ടില്ലെന്നും യാനെക് ചോപ്മാൻ പറഞ്ഞു.