സ്ക്വാഷിലെ എക്കാലത്തെയും മികച്ച താരം ജഹാംഗിർ ഖാൻ
ആരാധകർക്കൊപ്പം ഫൊട്ടോയെടുക്കുന്ന ഈ പാക്കിസ്ഥാൻ താരം (നടുവിൽ) മറ്റാരുമല്ല; സ്ക്വാഷിലെ എക്കാലത്തെയും മികച്ച താരമായ ജഹാംഗിർ ഖാൻ തന്നെ! സ്ക്വാഷ് ചാംപ്യൻമാർക്കു പ്രശസ്തമായ പാക്കിസ്ഥാനിലെ ഖാൻ കുടുംബത്തിൽ പിറന്ന ജഹാംഗിർ 1981 മുതൽ 1986 വരെ അക്ഷരാർഥത്തിൽ സ്ക്വാഷ് കോർട്ടിനെ അടക്കി ഭരിച്ചു: തുടർച്ചയായ 555 മത്സരങ്ങളിൽ ജയം;

ആരാധകർക്കൊപ്പം ഫൊട്ടോയെടുക്കുന്ന ഈ പാക്കിസ്ഥാൻ താരം (നടുവിൽ) മറ്റാരുമല്ല; സ്ക്വാഷിലെ എക്കാലത്തെയും മികച്ച താരമായ ജഹാംഗിർ ഖാൻ തന്നെ! സ്ക്വാഷ് ചാംപ്യൻമാർക്കു പ്രശസ്തമായ പാക്കിസ്ഥാനിലെ ഖാൻ കുടുംബത്തിൽ പിറന്ന ജഹാംഗിർ 1981 മുതൽ 1986 വരെ അക്ഷരാർഥത്തിൽ സ്ക്വാഷ് കോർട്ടിനെ അടക്കി ഭരിച്ചു: തുടർച്ചയായ 555 മത്സരങ്ങളിൽ ജയം.
ലോക കായികചരിത്രത്തിലെ സമാനതകളില്ലാത്ത വിജയപരമ്പരകളിലൊന്ന്. ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ കരിയറിൽ ജഹാംഗിർ നേടിയത് 10 ബ്രിട്ടിഷ് ഓപ്പൺ, 6 ലോക ഓപ്പൺ കിരീടങ്ങൾ. വിരമിച്ചതിനു ശേഷം 2002 മുതൽ 2008 വരെ ലോക സ്ക്വാഷ് ഫെഡറേഷന്റെ പ്രസിഡന്റായി ചുമതല വഹിച്ച ജഹാംഗിർ (60) ഇപ്പോൾ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശാഹിദ് അഫ്രീദി സ്ഥാപിച്ച ചാരിറ്റി ഫൗണ്ടേഷന്റെ പ്രസിഡന്റാണ്.