ഇവിടെ എല്ലാം ഭദ്രം; ഹോക്കി ഇന്ത്യയിൽ ഭിന്നിപ്പില്ലെന്ന സംയുക്ത പ്രസ്താവനയുമായി ഭാരവാഹികൾ
ന്യൂഡൽഹി ∙ ഹോക്കി ഇന്ത്യ ഭരണസമിതിയിൽ ഭിന്നിപ്പു രൂക്ഷമാണെന്ന ആരോപണങ്ങൾ നിഷേധിച്ച് ഭാരവാഹികൾ. തങ്ങൾ ഒറ്റക്കെട്ടാണെന്നും കായിക രംഗത്തിന്റെ വളർച്ചയ്ക്കുള്ള ശ്രമത്തിലാണെന്നും പ്രസിഡന്റ് ദിലീപ് ടിർക്കി, സെക്രട്ടറി ജനറൽ ഭോലാ നാഥ് സിങ് എന്നിവരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഹോക്കി ഫെഡറേഷനിലെ വിഭാഗീയത ജോലികൾ ബുദ്ധിമുട്ടിലാക്കിയെന്നു കാട്ടി ഹോക്കി ഇന്ത്യ സിഇഒ എലേന നോർമൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

ഹോക്കി ഇന്ത്യയിൽ പ്രസിഡന്റ് ദിലീപ് ടിർക്കിയും സെക്രട്ടറി ഭോലാ നാഥ് സിങ്ങും രണ്ടു ചേരിയിലാണെന്നും ഇതു പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും 13 വർഷം ഹോക്കി ഇന്ത്യ സിഇഒയായിരുന്ന എലേന ആരോപിച്ചിരുന്നു. വനിതാ ഹോക്കി ടീം പരിശീലക യാനെക് ചോപ്മാൻ പദവിയൊഴിഞ്ഞു ദിവസങ്ങൾക്കുള്ളിലായിരുന്നു എലേനയുടെയും രാജി.