തൃശൂരിലെ കോലോത്തുംപാടത്ത് പന്തു തട്ടിയാണു ഞാൻ തുടങ്ങിയത്. തുടർന്നു സെവൻസ് കളിച്ചു വളർന്നു. വിജയങ്ങൾക്കു തുടക്കമിട്ട സ്പോർട്സ് കൗൺസിൽ ക്യാംപിൽ എത്തിച്ചത് ജോസ് പറമ്പൻ എന്ന പരിശീലകനായിരുന്നു. 10–ാം വയസ്സിൽ സ്പോർട്സ് കൗൺസിലിന്റെ ഫുട്ബോൾ ക്യാംപിൽ എത്തിയതാണു വഴിത്തിരിവായത്. 12–ാം വയസ്സിൽ ജോസ് പറമ്പന്റെ തന്നെ ഷാജോ സ്പോർട്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെവൻസ് മുതൽ പൊലീസ് വരെ-ഐ.എം. വിജയൻ

തൃശൂരിലെ കോലോത്തുംപാടത്ത് പന്തു തട്ടിയാണു ഞാൻ തുടങ്ങിയത്. തുടർന്നു സെവൻസ് കളിച്ചു വളർന്നു. വിജയങ്ങൾക്കു തുടക്കമിട്ട സ്പോർട്സ് കൗൺസിൽ ക്യാംപിൽ എത്തിച്ചത് ജോസ് പറമ്പൻ എന്ന പരിശീലകനായിരുന്നു. 10–ാം വയസ്സിൽ സ്പോർട്സ് കൗൺസിലിന്റെ ഫുട്ബോൾ ക്യാംപിൽ എത്തിയതാണു വഴിത്തിരിവായത്. 12–ാം വയസ്സിൽ ജോസ് പറമ്പന്റെ തന്നെ ഷാജോ സ്പോർട്സ് ക്ലബ്ബിൽ. തുടർന്നു തൃശൂരിലെ തന്നെ ജോയ് യൂത്ത് ക്ലബ്ബിലും ജിംഖാന ക്ലബ്ബിനും കളിച്ചു. കോഴിക്കോട് ബ്ലാക്ക് ആൻഡ് വൈറ്റ്, ശാസ്ത മെഡിക്കൽസ്, ഉഷ എഫ്സി എന്നിങ്ങനെയാണ് ആദ്യകാല ക്ലബ്ബുകളുടെ പട്ടിക. 17–ാം വയസ്സിലാണു കേരള പൊലീസിന്റെ പ്രതാപകാലത്ത് ദേശീയതലത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇന്നും ആദ്യകാല ക്ലബ്ബുകളുടെ ഓർമകൾ മായാതെ മനസ്സിലുണ്ട്. ആ ക്ലബ്ബുകളില്ലായിരുന്നെങ്കിൽ ഇന്നത്തെ ഐ.എം.വിജയൻ ഉണ്ടാകില്ലായിരുന്നു...

ADVERTISEMENT

വോളിബോളിന്റെ യൂണിറ്റി-ടോം ജോസഫ്(മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ)

വോളിബോളിൽ എന്റെ ഹോം ഗ്രൗണ്ട് അന്നും ഇന്നും കോഴിക്കോട് പൂതംപാറയിലെ യൂണിറ്റി ക്ലബ്ബിന്റെ കോർട്ടാണ്. ഒരു ഗ്രാമത്തിന്റെ കായികാവേശത്തെ ഒരുമയോടെ നിലനിർത്താൻ കഴിഞ്ഞുവെന്നതായിരുന്നു യൂണിറ്റി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേട്ടം. എട്ടാം ക്ലാസി‍ൽ പഠിക്കുമ്പോൾ യൂണിറ്റി സംഘടിപ്പിച്ച ഒരു ടൂർണമെന്റ് കാണാനിടയായി. അന്ന് അവിടെവച്ച് തുടങ്ങിയതാണ് വോളിബോൾ കളിയുമായുള്ള ആത്മബന്ധം. അതിനുശേഷം കോർട്ടിൽ പതിവു സന്ദർശകനായി. പിന്നീടു ബോൾ ബോയ് ആയി. അധികം വൈകാതെ കളിക്കാരനുമായി. 

സസക്സ് കുതിപ്പ്-രോഹൻ എസ്.കുന്നുമ്മൽ(കേരള ര​ഞ്ജി താരം)

കോഴിക്കോട് കാരപ്പറമ്പിലെ സസക്സ് ക്രിക്കറ്റ് ക്ലബ്ബിലാണ് എന്റെ തുടക്കം. അച്ഛന്റെ സുഹൃത്തുവഴി പത്താം വയസ്സിൽ ക്ലബ്ബിലെത്തിയതാണ് ഞാൻ. ലെഗ് സ്പിന്നറായി തുടങ്ങിയ എന്നെ ബാറ്റിങ്ങിലേക്കു തിരിച്ചുവിട്ടതു സസക്സ് ക്ലബ്ബിലെ പരിശീലകരാണ്. പരിശീലനം തുടങ്ങി പിറ്റേവർഷം അണ്ടർ 14 കേരള ക്യാംപിൽ ഇടംനേടാനായി.  ഇന്നും നാട്ടിലുള്ള സമയങ്ങളിൽ എന്റെ പരിശീലനക്കളരി സസക്സ് ക്ലബ്ബ് തന്നെയാണ്. 

ADVERTISEMENT

മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരം

ഒന്നാം സമ്മാനം: 3 ലക്ഷം രൂപയും മനോരമ സ്പോർട്സ് ക്ലബ് 2023 ട്രോഫിയും

രണ്ടാം സമ്മാനം: 2 ലക്ഷം രൂപയും ട്രോഫിയും

മൂന്നാം സമ്മാനം: 1 ലക്ഷം രൂപയും ട്രോഫിയും

ADVERTISEMENT

ആർക്കൊക്കെ അപേക്ഷിക്കാം?

സംസ്ഥാന സർക്കാരിന്റെയോ ബന്ധപ്പെട്ട കായിക അസോസിയേഷനുകളുടെയോ അംഗീകാരമുള്ള കേരളത്തിലെ ക്ലബ്ബുകൾക്കും അക്കാദമികൾക്കും റജിസ്ട്രേഷൻ നമ്പർ സഹിതം അവാർഡിന് അപേക്ഷിക്കാം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടത്തിലും സാമ്പത്തിക സഹായത്തിലും പ്രവർത്തിക്കുന്ന ക്ലബ്ബുകളെയും അക്കാദമികളെയും പരിഗണിക്കുന്നതല്ല.

അപേക്ഷ അയയ്ക്കേണ്ട രീതി

പ്രത്യേക അപേക്ഷാ ഫോമില്ല. ക്ലബ്ബിന്റെ വിലാസം, ഭാരവാഹികൾ, പ്രധാന കായികനേട്ടങ്ങൾ, ക്ലബ്ബിനെക്കുറിച്ചുള്ള ചെറുവിവരണം, കായികേതര പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ, ക്ലബ്ബിൽ നിന്നു ജില്ലാ, സംസ്ഥാന, രാജ്യാന്തര താരങ്ങളുണ്ടെങ്കിൽ അവരെക്കുറിച്ചുള്ള വിവരണം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി അപേക്ഷ തയാറാക്കുക. ചിത്രങ്ങളും ചേർക്കാം.

അപേക്ഷ അയയ്ക്കേണ്ട വിലാസം:

സ്പോർട്സ് ക്ലബ് അവാർഡ്,

സ്പോർട്സ് ഡെസ്ക്, മലയാള മനോരമ,

പിബി നമ്പർ 26, കോട്ടയം– 686 001

sportseditor@mm.co.in എന്ന ഇമെയിലിലും അപേക്ഷകൾ അയയ്ക്കാം.

സംശയങ്ങൾക്കു വിളിക്കാം: 98460 61306 (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ മാത്രം)

English Summary:

Manorama Sports Club Awards

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT