മോദിജി ഒരിക്കലെങ്കിലും മണിപ്പുർ സന്ദർശിക്കണം: സമ്മാനദാനത്തിനിടെ പൊട്ടിക്കരഞ്ഞ് എംഎംഎ താരം
മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിക്കണമെന്ന ആവശ്യവുമായി മിക്സഡ് മാർഷ്യൽ ആർട്സ് ഫൈറ്റർ ചുങ്‍രെൻ കുരെന്‍. മാട്രിക്സ് ഫൈറ്റ് നൈറ്റ് പോരാട്ടത്തിൽ വിജയിച്ച ശേഷം സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തവണയെങ്കിലും മണിപ്പുരിലെത്തണമെന്ന് ചുങ്‍രെൻ

മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിക്കണമെന്ന ആവശ്യവുമായി മിക്സഡ് മാർഷ്യൽ ആർട്സ് ഫൈറ്റർ ചുങ്‍രെൻ കുരെന്‍. മാട്രിക്സ് ഫൈറ്റ് നൈറ്റ് പോരാട്ടത്തിൽ വിജയിച്ച ശേഷം സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തവണയെങ്കിലും മണിപ്പുരിലെത്തണമെന്ന് ചുങ്‍രെൻ കുരെന്‍ അഭ്യർഥിച്ചത്. സംഘർഷ ബാധിതമായ മണിപ്പുരിലെ ജനങ്ങളോടു പ്രധാനമന്ത്രി സംസാരിക്കണമെന്നും മിക്സഡ‍് മാർഷ്യല്‍ താരം ആവശ്യപ്പെട്ടു.
Read Also: യുവ യുവ ജയഹേ! 100 വർഷത്തിനിടെ ആദ്യം, ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ പരമ്പര വിജയം നേടിയത് എങ്ങനെ?
‘‘ഇതാണ് എന്റെ അഭ്യർഥന. മണിപ്പുരിൽ സംഘർഷം തുടരുകയാണ്. ഒരു വർഷത്തിലധികമായി. ആളുകൾ മരിക്കുകയാണ്. നിരവധി പേർ ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. അവിടങ്ങളിൽ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുണ്ട്. കുഞ്ഞുങ്ങൾക്കു പഠിക്കാൻ സാധിക്കുന്നില്ല. ഭാവി എന്തായിരിക്കുമെന്നത് അവ്യക്തമാണ്. മോദിജി ദയവു ചെയ്ത് ഒരിക്കലെങ്കിലും മണിപ്പുർ സന്ദർശിക്കണം. സംസ്ഥാനത്തു സമാധാനം കൊണ്ടുവരണം.’’– മിക്സഡ് മാർഷ്യൽ ആർട്സ് താരം അഭ്യർഥിച്ചു.
താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കായിക താരം സംസാരിക്കുന്നതിനിടെ കരയുന്ന ദൃശ്യങ്ങൾ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം മേയ് മാസം മുതൽ മണിപ്പുരിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളിൽ ഇരുനൂറിലേറെ പേരാണു കൊല്ലപ്പെട്ടത്.