യോഗ്യതാ റൗണ്ടിൽ മോശം പ്രകടനം; സ്ഥാനമൊഴിഞ്ഞ് ഇന്ത്യൻ ബോക്സിങ് ടീം ഡയറക്ടർ
ന്യൂഡൽഹി ∙ ഒളിംപിക് യോഗ്യതാ റൗണ്ടിൽ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ് ഇന്ത്യൻ ബോക്സിങ് ടീം ഹൈ പെർഫോമൻസ് ഡയറക്ടർ ബെർണാഡ് ഡൺ.

ന്യൂഡൽഹി ∙ ഒളിംപിക് യോഗ്യതാ റൗണ്ടിൽ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ് ഇന്ത്യൻ ബോക്സിങ് ടീം ഹൈ പെർഫോമൻസ് ഡയറക്ടർ ബെർണാഡ് ഡൺ. ലോക ഒളിംപിക് ബോക്സിങ് ക്വാളിഫയറിൽ മത്സരിക്കുന്ന ടീമിനൊപ്പം ഇറ്റലിയിലുള്ള ഡൺ അവിടെ നിന്ന് ഇമെയിൽ വഴിയാണ് രാജിക്കത്ത് ഇന്ത്യൻ ബോക്സിങ് ഫെഡറേഷന് അയച്ചത്. ഏഷ്യൻ ഗെയിംസും ലോക ഒളിംപിക് ക്വാളിഫയറും വഴി ഒരൊറ്റ ഇന്ത്യൻ പുരുഷ ബോക്സറും പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയിട്ടില്ല. കോച്ച് ദിമിത്രി ദിമിത്രുക്കിന്റെ സ്ഥാനവും ഇതോടെ നഷ്ടപ്പെടാനാണ് സാധ്യത.