ഇവർ വരുമ്പോൾ ചരിത്രം വഴിമാറട്ടെ!
കോഴിക്കോട് ∙ ഫുട്ബോളും വോളിബോളും നെഞ്ചിലേറ്റുന്നവരാണ് കോഴിക്കോട്ടെ കൊടുവള്ളി, മടവൂർ പ്രദേശവാസികൾ. ഇവർക്കു മുന്നിൽ കായികമേഖലയിലെ വൻ സാധ്യതകൾ പരിചയപ്പെടുത്തുകയും പെൺകുട്ടികൾ അടക്കമുള്ളവരെ ദേശീയമെഡൽ നേട്ടങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് മടവൂർ ചക്കാലക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമി. വിദ്യാർഥികൾക്കു സൗജന്യ പരിശീലനം നൽകുന്നതിലൂടെയാണ് അക്കാദമി ശ്രദ്ധേയമായത്.

സ്കൂളിലെ ഗണിത അധ്യാപകനും മുൻ ദേശീയ മെഡൽ ജേതാവുമായ പി.എം.റിയാസിന്റെ നേതൃത്വത്തിലാണ് അക്കാദമി തുടങ്ങിയത്. കായികാധ്യാപകനായ കെ.സന്തോഷും പി.മുഹമ്മദ് ആഷിഖും ഉൾപ്പെടെയുള്ളവർ കൈകോർത്തതോടെ അക്കാദമിക്കു ജീവൻ വച്ചു. 2017ലാണ് തുടക്കം. നിലവിൽ റഗ്ബി, സൈക്കിൾപോളോ, സെപക്താക്രോ, പഞ്ചഗുസ്തി, മൗണ്ടനീയറിങ്ങ് എന്നിവയിലാണ് സൗജന്യ പരിശീലനം നൽകുന്നത്. പി.എം. റിയാസാണ് അക്കാദമിയുടെ ചെയർമാൻ. കെ.സന്തോഷ്, പി.കെ.അൻവർ എന്നിവരാണ് വൈസ് ചെയർമാൻമാർ. പി.അബ്ദുൽ ലത്തീഫാണ് കൺവീനർ. എ.ഷാജി (ജോ. കൺവീനർ), പി.ജലീൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
അക്കാദമി തുടങ്ങി ഏഴു വർഷം പൂർത്തിയായപ്പോൾ 1000 താരങ്ങൾ വിവിധ ഇനങ്ങളിലായി സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തു. 2023ൽമാത്രം 112 താരങ്ങൾ സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തു. 2023ൽ 64 കായികതാരങ്ങൾ സ്പോർട്സ് ക്വോട്ട വഴി പ്ലസ് വൺ പ്രവേശനം നേടി.
സി.സി.പുണ്യ ദാസ്, പി.ഫാത്തിമ നജ എന്നീ രണ്ടു താരങ്ങൾ ദേശീയ റഗ്ബി ക്യാംപിൽ എത്തി. ഖേലോ ഇന്ത്യ വിമൻസ് റഗ്ബി ലീഗ് സംസ്ഥാന ചാംപ്യൻഷിപ്പിൽ സബ് ജൂനിയർ ജേതാക്കളായി. ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പായി. ദേശീയ ജൂനിയർ പെൺകുട്ടികളുടെ റഗ്ബി ചാംപ്യൻഷിപ്പിൽ അഞ്ചുപേരും സീനിയർ ചാംപ്യൻഷിപ്പിൽ നാലു പേരും സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. സംസ്ഥാന ജൂനിയർ റഗ്ബി പെൺകുട്ടികളുടെ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ജില്ലാ ടീമിലെ എല്ലാവരും ചക്കാലയ്ക്കൽ അക്കാദമി അംഗങ്ങളാണ്. സംസ്ഥാന സെപക്താക്രോ ചാംപ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മെഡൽ നേടിയ ജില്ലാ ടീമിലെ അഞ്ചുതാരങ്ങളും സബ് ജൂനിയർ വിഭാഗത്തിൽ മെഡൽ ജേതാക്കളായ മൂന്നുപേരും അക്കാദമിയുടെ കുട്ടികളാണ്. ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിലായി അഞ്ചു താരങ്ങൾ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. സംസ്ഥാന ചാംപ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിലായി 13 മെഡലുകളാണ് അക്കാദമിയുടെ കുട്ടികൾ നേടിയത്.
വടംവലി സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ എല്ലാ മത്സരങ്ങളിലെയും ജേതാക്കൾ അക്കാദമിയുടെ കുട്ടികളാണ്. ഏഴുവർഷത്തിനിടെ 16 ദേശീയ മെഡലുകൾ നേടി. 35 ദേശീയ താരങ്ങളുണ്ടായി. 80 സംസ്ഥാന മെഡലുകളും.