മീരാഭായ് ചാനുവിന് ഒളിംപിക്സ് യോഗ്യത
ഇന്ത്യൻ വെയ്റ്റ്‌ലിഫ്റ്റിങ് താരം മീരാഭായ് ചാനു പാരിസ് ഒളിംപിക്സിന് യോഗ്യത ഉറപ്പിച്ചു. തായ്‌ലൻഡിലെ ഫുക്കറ്റിൽ നടന്ന ഐഡബ്ല്യുഎഫ് ലോകകപ്പിൽ 49 കിലോഗ്രാം വിഭാഗത്തിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ചാനു ഒളിംപിക്സ് ബെർത്ത് ഉറപ്പിച്ചത്. ടൂർണമെന്റ് അവസാനിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

ഫുക്കറ്റ് (തായ്‌ലൻഡ്) ∙ ഇന്ത്യൻ വെയ്റ്റ്‌ലിഫ്റ്റിങ് താരം മീരാഭായ് ചാനു പാരിസ് ഒളിംപിക്സിന് യോഗ്യത ഉറപ്പിച്ചു. തായ്‌ലൻഡിലെ ഫുക്കറ്റിൽ നടന്ന ഐഡബ്ല്യുഎഫ് ലോകകപ്പിൽ 49 കിലോഗ്രാം വിഭാഗത്തിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ചാനു ഒളിംപിക്സ് ബെർത്ത് ഉറപ്പിച്ചത്. ടൂർണമെന്റ് അവസാനിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. സെപ്റ്റംബറിൽ നടന്ന ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെ പരുക്കേറ്റ ചാനു, 6 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്നലെ മത്സരിക്കാൻ ഇറങ്ങിയത്. ഇത് മൂന്നാം തവണയാണ് ചാനു ഒളിംപിക്സിന് യോഗ്യത നേടുന്നത്. ടോക്കിയോ ഒളിംപിക്സിൽ വെള്ളിമെഡൽ ജേതാവായിരുന്നു.