ശ്രീശങ്കറിന് ശസ്ത്രക്രിയ; നടത്തിയത് ദോഹയിൽ
ന്യൂഡൽഹി ∙ പരിശീലനത്തിനിടെ കാൽമുട്ടിനു പരുക്കേറ്റ മലയാളി താരം എം.ശ്രീശങ്കർ ശസ്ത്രക്രിയയ്ക്കു വിധേയനായി. ദോഹയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി നടന്ന ശസ്ത്രക്രിയ വിജയമായിരുന്നെന്നും വോക്കറിന്റെ സഹായത്തോടെ നടക്കാൻ ആരംഭിച്ചെന്നും ശ്രീശങ്കർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 6 മാസംവരെ വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. തുടർ ചികിത്സകൾക്കും റിക്കവറിക്കുമായി ശ്രീശങ്കർ ഖത്തറിൽനിന്ന് ബെംഗളൂരുവിലെത്തും.

കഴിഞ്ഞയാഴ്ച പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ പരിശീലനത്തിനിടെയാണ് പരുക്കേറ്റത്. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവായ ശ്രീശങ്കർ, പാരിസ് ഒളിംപിക്സിനുള്ള തയാറെടുപ്പുകളിലായിരുന്നു. പരുക്കിനെത്തുടർന്ന് ഒളിംപിക്സിൽനിന്ന് പിൻമാറുന്നതായും ശ്രീശങ്കർ അറിയിച്ചിരുന്നു.