പാരിസ് ഒളിംപിക്സ്: ബോക്സിങിലും പ്രൈസ് മണി
പാരിസ് ഒളിംപിക്സിൽ ബോക്സിങ് മെഡൽ ജേതാക്കൾക്കും പ്രൈസ് മണി പ്രഖ്യാപിച്ച് രാജ്യാന്തര ഫെഡറേഷൻ. സ്വർണ ജേതാക്കൾക്ക് ഒരു ലക്ഷം യുഎസ് ഡോളറും (ഏകദേശം 84 ലക്ഷം രൂപ) വെള്ളി നേടുന്നവർക്ക് 50,000 യുഎസ് ഡോളറും (42 ലക്ഷം രൂപ) വെങ്കലക്കാർക്ക് 25,000 യുഎസ് ഡോളറും (21 ലക്ഷം രൂപ) നൽകുമെന്നാണ് രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ പ്രഖ്യാപനം.

പാരിസ് ∙ പാരിസ് ഒളിംപിക്സിൽ ബോക്സിങ് മെഡൽ ജേതാക്കൾക്കും പ്രൈസ് മണി പ്രഖ്യാപിച്ച് രാജ്യാന്തര ഫെഡറേഷൻ. സ്വർണ ജേതാക്കൾക്ക് ഒരു ലക്ഷം യുഎസ് ഡോളറും (ഏകദേശം 84 ലക്ഷം രൂപ) വെള്ളി നേടുന്നവർക്ക് 50,000 യുഎസ് ഡോളറും (42 ലക്ഷം രൂപ) വെങ്കലക്കാർക്ക് 25,000 യുഎസ് ഡോളറും (21 ലക്ഷം രൂപ) നൽകുമെന്നാണ് രാജ്യാന്തര ബോക്സിങ് അസോസിയേഷന്റെ പ്രഖ്യാപനം. ഒളിംപിക്സ് മെഡൽ ജേതാക്കൾക്ക് ആദ്യമായി പാരിതോഷികം പ്രഖ്യാപിച്ച ലോക അത്‌ലറ്റിക്സ് ഫെഡറേഷന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് ബോക്സിങ് അസോസിയേഷനും രംഗത്തെത്തിയത്.
എന്നാൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) വിലക്കു നേരിടുന്നതിനാൽ പാരിസ് ഒളിംപിക്സിലെ മത്സരങ്ങളുടെ നടത്തിപ്പിൽ രാജ്യാന്തര ബോക്സിങ് അസോസിയേഷനു പങ്കാളിത്തമില്ല. ഐഒസി നേരിട്ടാണ് പാരിസിൽ ബോക്സിങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.