സിംഗപ്പുർ ഓപ്പൺ ബാഡ്മിന്റൻ; അട്ടിമറി വിജയവുമായി ട്രീസ– ഗായത്രി
വനിതാ ഡബിൾസിലെ ലോക രണ്ടാം നമ്പർ ജോടിയെ അട്ടിമറിച്ച് ഇന്ത്യയുടെ ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യം സിംഗപ്പുർ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ക്വാർട്ടർ ഫൈനലിൽ കടന്നു. അതേസമയം, സൂപ്പർ താരം പി.വി.സിന്ധു ഒരിക്കൽക്കൂടി സ്പെയിനിന്റെ കരോലിന മരിനോടു തോറ്റ് പുറത്തായി. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയും തോറ്റു പുറത്തായി.

സിംഗപ്പുർ ∙ വനിതാ ഡബിൾസിലെ ലോക രണ്ടാം നമ്പർ ജോടിയെ അട്ടിമറിച്ച് ഇന്ത്യയുടെ ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യം സിംഗപ്പുർ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ക്വാർട്ടർ ഫൈനലിൽ കടന്നു. അതേസമയം, സൂപ്പർ താരം പി.വി.സിന്ധു ഒരിക്കൽക്കൂടി സ്പെയിനിന്റെ കരോലിന മരിനോടു തോറ്റ് പുറത്തായി. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയും തോറ്റു പുറത്തായി.
ദക്ഷിണ കൊറിയയുടെ ബെയ്ക് ഹാ നാ – ലിയോ സോ ഹീ സഖ്യത്തെയാണ് 21-9, 14-21, 21-15ന് ട്രീസ– ഗായത്രി സഖ്യം കീഴടക്കിയത്. ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിലാണ് ലോകറാങ്കിങ്ങിൽ 30–ാം സ്ഥാനക്കാരായ ഇന്ത്യൻ ജോടികളുടെ വിജയം. ദക്ഷിണ കൊറിയയുടെ ആറാം സീഡ് കിം സോ യോങ്, കോങ് ഹീ യോങ് സഖ്യമാണ് ക്വാർട്ടറിൽ ട്രീസ– ഗായത്രി സഖ്യത്തിന്റെ എതിരാളികൾ. കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ ട്രീസയും ഗായത്രിയും ഈ സഖ്യത്തോട് പ്രീക്വാർട്ടറിൽ തോറ്റു പുറത്തായിരുന്നു.
ഇക്കഴിഞ്ഞ മലേഷ്യൻ മാസ്റ്റേഴ്സ് ടൂർണമെന്റിൽ ഫൈനൽ വരെയെത്തിയ സിന്ധു, ഇത്തവണ പതിവ് എതിരാളി കരോലിന മരിനെ തോൽപിക്കുമെന്ന ഘട്ടമെത്തിയ ശേഷമാണ് അടിയറവു പറഞ്ഞത്. നിർണായക ഗെയിമിൽ 18–15നു മുന്നിൽനിന്ന സിന്ധു പിന്നീടു കളി കൈവിട്ടു. സ്കോർ: 21-13,11-21,20-22. 2018നു ശേഷം മരിനെ തോൽപിക്കാൻ സിന്ധുവിനു സാധിച്ചിട്ടില്ല.
ലോക 10–ാം നമ്പർ താരമായ എച്ച്.എസ്. പ്രണോയ് 11–ാം നമ്പർ താരമായ ജപ്പാന്റെ കെന്റ നിഷിമോട്ടയോടാണു തോറ്റത് (13-21, 21-14, 15-21). 6 മത്സരങ്ങൾക്കിടെ നിഷിമോട്ടയ്ക്കെതിരെ പ്രണോയിയുടെ നാലാം തോൽവിയാണിത്.