ഡിങ് ലിറൻ – ഗുകേഷ് ലോക ചെസ് ചാംപ്യൻ പോരാട്ടം സിംഗപ്പുരിൽ
ലോക ചെസ് ചാംപ്യൻഷിപ്പിനു വേദിയൊരുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിഫലം. നിലവിലെ ലോക ചാംപ്യൻ ചൈനയുടെ ഡിങ് ലിറനും കാൻഡിഡേറ്റ്സ് ചെസ് ജേതാവായതിലൂടെ ലിറന് എതിരാളിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കൗമാര താരം ഡി. ഗുകേഷും തമ്മിലുള്ള പോരാട്ടം സിംഗപ്പൂരിൽ നടക്കും. നവംബർ 20 മുതൽ ഡിസംബർ 15 വരെയാണ് ലോക ചെസ് ചാംപ്യൻഷിപ്.

ന്യൂഡൽഹി ∙ ലോക ചെസ് ചാംപ്യൻഷിപ്പിനു വേദിയൊരുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിഫലം. നിലവിലെ ലോക ചാംപ്യൻ ചൈനയുടെ ഡിങ് ലിറനും കാൻഡിഡേറ്റ്സ് ചെസ് ജേതാവായതിലൂടെ ലിറന് എതിരാളിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കൗമാര താരം ഡി. ഗുകേഷും തമ്മിലുള്ള പോരാട്ടം സിംഗപ്പൂരിൽ നടക്കും. നവംബർ 20 മുതൽ ഡിസംബർ 15 വരെയാണ് ലോക ചെസ് ചാംപ്യൻഷിപ്. പതിനേഴുകാരൻ ഗുകേഷിന്റെ ജന്മനാടായ ചെന്നൈയും ഒപ്പം ന്യൂഡൽഹിയും വേദിക്കായി രംഗത്തുണ്ടായിരുന്നെങ്കിലും ലോക ചെസ് സംഘടനയായ ഫിഡെ സിംഗപ്പുരിനെ വേദിയായി തീരുമാനിക്കുകയായിരുന്നു. 2023ൽ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ യാൻ നീപോംനീഷിയെ തോൽപിച്ചാണ് ഡിങ് ലിറൻ ലോകചാംപ്യനായത്.