‘ആരോഗ്യ ഒളിംപിക്സ്’: മെഡൽ വാരി മലയാളികൾ
പാരിസ് ഒളിംപിക്സിനായി ആവേശത്തോടെ ലോകം ഒരുങ്ങുമ്പോൾ ഫ്രാൻസിൽനിന്നു കേരളത്തിനൊരു അഭിമാനവാർത്ത. ‘ആരോഗ്യ ഒളിംപിക്സ്’ എന്നറിയപ്പെടുന്ന ലോക മെഡിക്കൽ ആൻഡ് ഹെൽത്ത് ഗെയിംസിൽ 4 മലയാളികളാണു സ്വർണനേട്ടത്തോടെ തിളങ്ങിയത്. തൃശൂർ സ്വദേശികളായ വി.കെ.ബിശ്വജിത്ത്, മേജർ അനീഷ് ജോർജ്, ഭാര്യ ക്യാപ്റ്റൻ ഡാനിയ ജയിംസ്, കണ്ണൂർ സ്വദേശി ക്യാപ്റ്റൻ സ്റ്റീഫൻ സെബാസ്റ്റ്യൻ എന്നിവരാണ് ഇന്ത്യയ്ക്കായി മെഡൽ നേടിയത്.

ഗോൾഫിൽ സ്വർണം നേടിയ ബിശ്വജിത്ത് പുതുക്കാട് വടക്കുംമുറി പരേതരായ വി.ആർ.കേശവന്റെയും ശാരദാബായിയുടെയും മകനാണ്. നീന്തലിൽ അന്തർസർവകലാശാലാ മീറ്റിൽ മെഡൽ നേടിയിട്ടുണ്ട്. ഇപ്പോൾ പാരിസിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഡ്രഗ് സേഫ്റ്റി കൺസൽറ്റന്റാണ്.
പഴയന്നൂർ പള്ളിവാതുക്കൽ ജോർജ് മാത്യുവിന്റെയും പരേതയായ ലഫ്. കേണൽ അനിത ജോർജിന്റെയും മകനാണ് അനീഷ്. അനീഷിന്റെ ഭാര്യ ഡാനിയ എരുമപ്പെട്ടി ചെമ്മണ്ണൂർ സി.കെ.ജയിംസിന്റെയും ലഫ്. കേണൽ ഡോ. പി.എഫ്.റെജീനയുടെയും മകളാണ്. ആഗ്ര മിലിട്ടറി ആശുപത്രിയിൽ നഴ്സിങ് ഓഫിസർ. കണ്ണൂർ കൂവേരി കല്ലറയ്ക്കൽ സെബാസ്റ്റ്യൻ വർഗീസിന്റെയും ആലീസിന്റെയും മകനാണു സ്റ്റീഫൻ. അനീഷും സ്റ്റീഫനും ഇപ്പോൾ ആഗ്രയിലെ 60 പാരാ ഫീൽഡ് ആശുപത്രിയിൽ ഡോക്ടർമാരാണ്. ഇന്ത്യയ്ക്കായി മത്സരിച്ച ലഫ്. കേണൽ സഞ്ജീവ് മാലിക്കും മെഡൽ നേടി. അണ്ടർ 35 വിഭാഗത്തിൽ വിവിധ ട്രാക്കിനങ്ങളിൽ മത്സരിച്ച അനീഷ് 4 സ്വർണവും ട്രാക്ക്, ത്രോ ഇനങ്ങളിലായി ഡാനിയ 4 സ്വർണവും സ്റ്റീഫൻ 6 സ്വർണവും നേടി.
ആരോഗ്യരംഗത്തു ജോലി ചെയ്യുന്നവർക്കായി 1978ൽ ആണു ലോക മെഡിക്കൽ ആൻഡ് ഹെൽത്ത് ഗെയിംസ് തുടങ്ങിയത്. സ്പെയിനിലാണ് അടുത്ത ഗെയിംസ്.