ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഹോക്കി ടീമും ഷൂട്ടിങ്, അത്‌ലറ്റിക്സ് താരങ്ങളും പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ നേരിട്ടെത്തിയപ്പോൾ നീരജ് ചോപ്ര, പി.വി. സിന്ധു തുടങ്ങിയവർ ഓൺലൈനിലൂടെയാണു സംവദിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാന്തതയോടെ മത്സരത്തെ നേരിടാനും കൃത്യമായി ഉറങ്ങാനും മോദി താരങ്ങളെ ഓർമിപ്പിച്ചു. മെഡൽ നേടിയോ ഇല്ലയോ എന്നതു കാര്യമല്ലെന്നും 100 ശതമാനം നൽകുന്നതാണു പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെ മെഡൽ നേട്ടത്തിനു ശേഷം നടന്ന കൂടിക്കാഴ്ചയിൽ, വീട്ടിലുണ്ടാക്കിയ ചുർമ എന്ന മധുരവിഭവം കൊണ്ടുവരാമെന്നു പറഞ്ഞതിനെക്കുറിച്ചു പ്രധാനമന്ത്രി നീരജ് ചോപ്രയെ ഓർമിച്ചു. ഇക്കുറി തീർച്ചയായും കൊണ്ടുവരാമെന്നായിരുന്നു മറുപടി. ഹരിയാനയിൽ ഏറെ ജനപ്രിയമായ, ശർക്കരയും നെയ്യുമെല്ലാം ചേർത്തു തയാറാക്കുന്ന വിഭവമാണ് ചുർമ. കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ എന്നിവരും പങ്കെടുത്തു.

English Summary:

Prime Minister Narendra Modi congratulated Indian athletes participating in Paris Olympics