‘എല്ലാം സെറ്റ് ’: ഇന്ത്യൻ അത്‌ലറ്റിക് സംഘത്തിന്റെ ചീഫ് കോച്ച് രാധാകൃഷ്ണൻ നായർ സംസാരിക്കുന്നു
പാരിസ് ഒളിംപിക്സിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യയുടെ അത്‌ലറ്റിക് സംഘം. 28 വരെ ടീമിന്റെ പരിശീലനം പോളണ്ടിലെ സ്പാലയിലാണ്. അവിടെയുള്ള ഒളിംപിക്സ് സ്പോർട്സ് സെന്ററിൽ ചീഫ് കോച്ചും മലയാളിയുമായ പി.രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണു ടീമിന്റെ ഒരുക്കം. ടീമിന്റെ വിശേഷങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു...

∙ എല്ലാവരും പോളണ്ടിലെത്തിയോ?
ട്രിപ്പിൾ ജംപ് താരം അബ്ദുല്ല അബൂബക്കറും റേസ് വോക്കിങ് ടീമും ഒഴികെയുള്ളവർ ഇവിടെയുണ്ട്. റഷ്യൻ കോച്ചുമാരുടെ വീസ പ്രശ്നം മൂലമാണ് അവരുടെ യാത്ര മുടങ്ങിയത്. ജാവലിൻ ത്രോ താരം നീരജ് ചോപ്ര തുർക്കിയിലാണു പരിശീലനം നടത്തുന്നത്. നീരജ് നേരിട്ടു പാരിസിലേക്കെത്തും.
∙ അവിടെ പരിശീലനം എങ്ങനെയുണ്ട്?
ഇവിടെ എല്ലാം സെറ്റാണ്. ടീമിൽ എല്ലാവരും ഫിറ്റാണ്. ഒളിംപിക്സിൽ മികച്ച പ്രകടനത്തിനായുള്ള പരിശീലനത്തിലാണ് എല്ലാവരും. പാരിസിലേതിനു സമാനമായ കാലാവസ്ഥയാണു സ്പാലയിൽ. അതൊരു അനുകൂലഘടകമാണ്.
∙ പാരിസിലേക്ക് എന്നാണ് പോകുന്നത്?
അത്‌ലറ്റിക് സംഘം 28നു പാരിസിലെത്തും. ഓഗസ്റ്റ് ഒന്നിനാണ് ഒളിംപിക്സിൽ അത്‌ലറ്റിക്സിനു തുടക്കം. 20ന് ഇവിടെയൊരു ഗ്രാൻപ്രിയിൽ നമ്മുടെ താരങ്ങൾ ഇറങ്ങുന്നുണ്ട്. പ്രധാനമായും റിലേ ടീമുകളുടെ ഒരുക്കമാണ് അതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വനിതാ ജാവലിൻ ത്രോയിലും ഹർഡിൽസിലും മത്സരമുണ്ടാകും.
∙ മെഡൽ സാധ്യതകളെപ്പറ്റി പറയാമോ?
നീരജ് ചോപ്ര ജാവലിൻ ത്രോയിൽ ഉറപ്പായും മെഡൽപ്പട്ടികയിൽ ഇടംപിടിക്കും. മികച്ച പ്രകടനം നടത്തിയാൽ പുരുഷ 4x400 മീറ്റർ റിലേ ടീമിനു മികച്ച സാധ്യതയുണ്ട്. ഏറെ വർഷങ്ങൾക്കുശേഷം ഒളിംപിക് യോഗ്യത ഉറപ്പിച്ച വനിതാ റിലേ ടീമിനും (4x400 മീറ്റർ) ഞാൻ സാധ്യത കാണുന്നുണ്ട്.