ക്ലീനായി; പിന്നാലെ ക്ലോസ്ഡ് ! സെൻ നദിക്കരയിൽ കർശന സുരക്ഷ
പാരിസ് ∙ മലിനീകരണം സംബന്ധിച്ച ആശങ്കകൾ ഒഴിഞ്ഞതിനു പിന്നാലെ പാരിസിലെ സെൻ നദി അടച്ചുപൂട്ടി ഒളിംപിക്സ് സംഘാടകർ. ബുധനാഴ്ച മേയറും പരിസരവാസികളും നീന്തിത്തുടിച്ച നദിക്കു ചുറ്റും പൊലീസ് ഇന്നലെ മുതൽ സുരക്ഷാവേലി തീർത്തു. മുൻകൂട്ടി അപേക്ഷിച്ച് അനുമതി നേടുന്ന സഞ്ചാരികൾക്കു മാത്രമാണ് സുരക്ഷാ വേലി കടന്ന് നദിക്കരയിലേക്ക് പ്രവേശിക്കാനാകുക.

പാരിസ് ∙ മലിനീകരണം സംബന്ധിച്ച ആശങ്കകൾ ഒഴിഞ്ഞതിനു പിന്നാലെ പാരിസിലെ സെൻ നദി അടച്ചുപൂട്ടി ഒളിംപിക്സ് സംഘാടകർ. ബുധനാഴ്ച മേയറും പരിസരവാസികളും നീന്തിത്തുടിച്ച നദിക്കു ചുറ്റും പൊലീസ് ഇന്നലെ മുതൽ സുരക്ഷാവേലി തീർത്തു. മുൻകൂട്ടി അപേക്ഷിച്ച് അനുമതി നേടുന്ന സഞ്ചാരികൾക്കു മാത്രമാണ് സുരക്ഷാ വേലി കടന്ന് നദിക്കരയിലേക്ക് പ്രവേശിക്കാനാകുക. ലോകകപ്പിന്റെ ഉദ്ഘാടച്ചടങ്ങിനു വേദിയായ സെൻ നദിയിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉദ്ഘാടനച്ചടങ്ങ് പൂർത്തിയാകുന്നതുവരെ നദീതീരത്ത് കർശന സുരക്ഷാ നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഒളിംപിക്സ് ഉദ്ഘാനച്ചടങ്ങിന്റെ മുൻകാല മാതൃകകളെയെല്ലാം കടത്തിവെട്ടി സെൻ നദിയിൽ ബോട്ടുകളിലാണ് പാരിസ് ഒളിംപിക്സിന്റെ മാർച്ച് പാസ്റ്റ് നടക്കുന്നത്. മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയർന്നതിനാൽ ഒരു നൂറ്റാണ്ടിലേറെയായി നീന്തൽ നിരോധിച്ചിട്ടുള്ള സെൻ നദി സംഘാടകർക്കു വലിയ തലവേദനയായിരുന്നു. എന്നാൽ ബുധനാഴ്ച നദിയിലിറങ്ങി നീന്തിയ പാരിസ് മേയർ ഡാനി ആൽഗോ സെൻ നദി ക്ലീനാണെന്നു പ്രഖ്യാപിച്ചു.