മെൽബൺ ∙ വിരലു വേണോ ഒളിംപിക്സ് വേണോ എന്ന ചോദ്യത്തിന് രണ്ടാമതൊന്നു ചിന്തിക്കാതെ ഓസ്ട്രേലിയൻ ഹോക്കി താരം മാറ്റ് ഡോസൻ മറുപടി നൽകി– ഒളിംപിക്സ് മതി ! ഏതാനും ദിവസങ്ങൾക്കു മുൻപാണ് മുപ്പതുകാരനായ ഡോസന്റെ വലതുകയ്യിലെ മോതിരവിരലിന് പൊട്ടലുണ്ടായത്. പരുക്കു പൂർണമായി മാറാൻ ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്നും ഒളിംപിക്സിൽ നിന്നു വിട്ടുനിൽക്കണമെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഒളിംപിക്സിൽ എന്തു വിലകൊടുത്തും പങ്കെടുക്കണമെന്ന് ഡോസൻ വാശിപിടിച്ചതോടെയാണ് ഡോക്ടർമാർ പ്ലാൻ ബി മുന്നോട്ടുവച്ചത്. പൊട്ടലേറ്റ വിരലിന്റെ ഭാഗം മുറിച്ചുകളയുകയാണെങ്കിൽ മത്സരിക്കുന്നതിൽ തടസ്സമുണ്ടാകില്ല. ഡോക്ടർമാർ ഇക്കാര്യം സൂചിപ്പിച്ചതോടെ ഡോസൻ സമ്മതം മൂളി. മുറിച്ച വിരലിന്റെ ഭാഗത്ത് സുരക്ഷയ്ക്കായി ഫിംഗർ ക്യാപ് ഇട്ടാണ് ഡോസൻ മത്സരിക്കാൻ ഇറങ്ങുക. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ഓസ്ട്രേലിയൻ ഹോക്കി ടീമിലും ഡോസൻ അംഗമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ വിരലു വേണോ ഒളിംപിക്സ് വേണോ എന്ന ചോദ്യത്തിന് രണ്ടാമതൊന്നു ചിന്തിക്കാതെ ഓസ്ട്രേലിയൻ ഹോക്കി താരം മാറ്റ് ഡോസൻ മറുപടി നൽകി– ഒളിംപിക്സ് മതി ! ഏതാനും ദിവസങ്ങൾക്കു മുൻപാണ് മുപ്പതുകാരനായ ഡോസന്റെ വലതുകയ്യിലെ മോതിരവിരലിന് പൊട്ടലുണ്ടായത്. പരുക്കു പൂർണമായി മാറാൻ ഒരു മാസത്തോളം വിശ്രമം ആവശ്യമാണെന്നും ഒളിംപിക്സിൽ നിന്നു വിട്ടുനിൽക്കണമെന്നും ഡോക്ടർമാർ അറിയിച്ചു.

എന്നാൽ ഒളിംപിക്സിൽ എന്തു വിലകൊടുത്തും പങ്കെടുക്കണമെന്ന് ഡോസൻ വാശിപിടിച്ചതോടെയാണ് ഡോക്ടർമാർ പ്ലാൻ ബി മുന്നോട്ടുവച്ചത്. പൊട്ടലേറ്റ വിരലിന്റെ ഭാഗം മുറിച്ചുകളയുകയാണെങ്കിൽ മത്സരിക്കുന്നതിൽ തടസ്സമുണ്ടാകില്ല. ഡോക്ടർമാർ ഇക്കാര്യം സൂചിപ്പിച്ചതോടെ ഡോസൻ സമ്മതം മൂളി. മുറിച്ച വിരലിന്റെ ഭാഗത്ത് സുരക്ഷയ്ക്കായി ഫിംഗർ ക്യാപ് ഇട്ടാണ് ഡോസൻ മത്സരിക്കാൻ ഇറങ്ങുക. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ഓസ്ട്രേലിയൻ ഹോക്കി ടീമിലും ഡോസൻ അംഗമായിരുന്നു.

English Summary:

Australian hockey player Matt Dawson amputated tip of his injured finger to participate in Olympics