‘പുകഞ്ഞ കൊള്ളി’ പുറത്ത്; പുകവലിച്ച ജിംനാസ്റ്റിക്സ് താരത്തെ ഒളിംപിക്സ് ടീമിൽ നിന്നു പുറത്താക്കി ജപ്പാൻ
ടോക്കിയോ ∙ പരിശീലന ക്യാംപിൽ വച്ച് പുകവലിച്ചതിന്റെ പേരിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് താരത്തെ ഒളിംപിക്സ് ടീമിൽ നിന്നു പുറത്താക്കി ജപ്പാൻ. വനിതാ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീമിന്റെ ക്യാപ്റ്റനായ പത്തൊൻപതുകാരി ഷോകോ മിയാറ്റയെയാണ് ടീമിൽ നിന്നു പുറത്താക്കിയത്. മൊണാക്കോയിൽ നടക്കുന്ന പരിശീലന ക്യാംപിൽ വച്ചാണ് ഷോകോ പുകവലിച്ചത്. ഇതിനു പുറമേ, ഷോകോ മദ്യപിച്ചതായും ജിംനാസ്റ്റിക്സ് അസോസിയേഷന് പരാതി ലഭിച്ചിട്ടുണ്ട്. ജപ്പാൻ ഒളിംപിക്സ് ടീമിന്റെ പെരുമാറ്റച്ചട്ട പ്രകാരം പരിശീലന ക്യാംപിൽ എത്തിക്കഴിഞ്ഞാൽ അത്‌ലീറ്റുകൾക്ക് പുകവലിക്കാനോ മദ്യപിക്കാനോ അനുവാദമില്ല. ഇതു തെറ്റിച്ചതോടെയാണ് ഷോകോയെ ടീമിൽ നിന്നു പുറത്താക്കിയത്. ഇതോടെ ജപ്പാന്റെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് സംഘം 4 പേരായി ചുരുങ്ങി.