പാരിസ്∙ ഫാഷൻ ഡിസൈനർ തരുൺ തഹ്‌ലിയാനി രൂപകൽപന ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ ഒളിംപിക്സ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്. പുരുഷൻമാർക്ക് കുർത്ത ബൂന്ദി സെറ്റും (കുർത്തയും സ്ലീവ്‌‌ലെസ് ഓവർകോട്ടും പൈജാമയും) സ്ത്രീകൾക്ക് സാരിയുമായിരുന്നു വേഷം. ഇന്ത്യൻ പതാകയിലെ നിറങ്ങൾ വെള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ ഫാഷൻ ഡിസൈനർ തരുൺ തഹ്‌ലിയാനി രൂപകൽപന ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ ഒളിംപിക്സ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്. പുരുഷൻമാർക്ക് കുർത്ത ബൂന്ദി സെറ്റും (കുർത്തയും സ്ലീവ്‌‌ലെസ് ഓവർകോട്ടും പൈജാമയും) സ്ത്രീകൾക്ക് സാരിയുമായിരുന്നു വേഷം. ഇന്ത്യൻ പതാകയിലെ നിറങ്ങൾ വെള്ള നിറത്തിലുള്ള കുർത്തയിലും സാരിയിലും ബോർഡറായി നൽകി. ടേബിൾ ടെന്നിസ് താരം അജാന്ത ശരത് കമലും ബാഡ്മിന്റൻ താരം പി.വി.സിന്ധുവും ഇന്ത്യൻ പതാകവാഹകരായി.

117 അംഗ ഇന്ത്യൻ സംഘത്തിൽനിന്ന് 78 പേരാണ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. അടുത്ത ദിവസങ്ങളിൽ മത്സരങ്ങളുള്ള കായികതാരങ്ങളെ മാർച്ച് പാസ്റ്റിൽനിന്ന് ഒഴിവാക്കിയിരുന്നതായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷയും ചെഫ് ഡി മിഷൻ ഗഗൻ നാരംഗും പറഞ്ഞു. ഹോണ്ടുറാസിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള നൗക സെൻ നദിയിലൂടെ എത്തിയത്. 84–ാമതായിട്ടായിരുന്നു ഇന്ത്യൻ താരങ്ങളുടെ വരവ്.

ADVERTISEMENT

ഇന്ത്യയ്ക്കു പിന്നിൽ ഇന്തോനീഷ്യ താരങ്ങളുമെത്തി. പാരിസിൽ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടികൾ മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്നു. ഫ്രഞ്ച് അത്‌ലീറ്റ് മേരി ജോസ് പെരെക്ക്, ജൂഡോ താരം ടെഡ്ഡി റിനർ എന്നിവർ ചേർന്നാണ് ഒളിംപിക്സ് ദീപം കൊളുത്തിയത്. ശനിയാഴ്ച വൈകിട്ട് ഇന്ത്യയ്ക്ക് ഹോക്കിയിലും ബാഡ്മിന്റനിലും മത്സരങ്ങളുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT