ലോകം നമിച്ചു, ഫ്രഞ്ചാസ്റ്റിക്; കാണികൾക്കു വിരുന്നായി കലാപ്രകടനങ്ങൾ
നെഹ്റു ട്രോഫി വള്ളംകളിക്കു വേദിയാകുന്ന പുന്നമടക്കായൽ പോലെയായിരുന്നു ഇക്കഴിഞ്ഞ രാവിൽ സെൻ നദി. ഓരോ തുഴയിലും ആവേശം നിറയ്ക്കുന്ന വള്ളക്കാരെപ്പോലെ നൃത്തച്ചുവടുകളുടെയും ഗാനശകലങ്ങളുടെയും അകമ്പടിയിൽ കലാകാരൻമാർ അരങ്ങുവാണു.

ഇടയ്ക്കിടെ പെയ്തിറങ്ങിയ മഴനൂലുകൾക്കിടയിലും ആവേശം അലയടിക്കുന്ന അന്തരീക്ഷത്തിൽ ദീപശോഭയിൽ വെട്ടിത്തിളങ്ങുകയായിരുന്നു നദിക്കരയിൽ ഐഫൽ ഗോപുരം.
ഇന്നലെ രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11ന്) തുടങ്ങിയ ഒളിംപിക്സ് ഉദ്ഘാടന പരിപാടികൾ മൂന്നുമണിക്കൂറിലേറെ നീണ്ടുനിന്നു.
ഓരോ രാജ്യത്തെയും പ്രതിനിധീകരിച്ച് അത്‌ലീറ്റുകൾ ബോട്ടുകളിൽ മാർച്ച്പാസ്റ്റിൽ പങ്കെടുത്തു. ഇരുകരകളിലും ആരാധകവൃന്ദം ദേശീയഗാനം പാടി തങ്ങളുടെ ടീമിനെ വരവേറ്റു. കലാപരിപാടികൾ കാണാൻ നദീതീരത്തുൾപ്പെടെ വലിയ സ്ക്രീനുകൾ ഒരുക്കിയിരുന്നു. തുടക്കത്തിൽ ചാറിപ്പെയ്ത മഴ പിന്നീട് കനത്തെങ്കിലും ഉദ്ഘാടനച്ചടങ്ങിന്റെ ശോഭ കെടുത്താൻ അതിനായില്ല.
നദിയിലും തീരങ്ങളിലും കനത്ത സുരക്ഷയാണു പൊലീസും സൈന്യവും ഒരുക്കിയത്. കർശന പരിശോധനകൾക്കുശേഷമാണു കാണികളെ നദിക്കരയിലെ വേദികളിലേക്കു പ്രവേശിപ്പിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ നദിയിലൂടെ പട്രോളിങ് ബോട്ടുകൾ ചുറ്റിക്കറങ്ങി. ഹെലികോപ്റ്ററുകളിൽ ആകാശനിരീക്ഷണവും സദാ നടന്നു
അയൽരാജ്യങ്ങളിൽനിന്ന് ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ട്രെയിനിൽ പുറപ്പെട്ടവർ പലരും വഴിയിൽ കുടുങ്ങി. റെയിൽവേ ലൈനിലെ അട്ടിമറി മൂലം ദീർഘദൂര അതിവേഗ ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തതോടെയാണു ലണ്ടനിൽനിന്നും ബ്രസൽസിൽനിന്നും പുറപ്പെട്ടവർക്കു പാരിസിൽ എത്താൻ പറ്റാതെ പോയത്. വലിയ വില കൊടുത്തു ടിക്കറ്റ് വാങ്ങിയവരിൽ പലർക്കും പാരിസിലെത്താൻ പറ്റാതെ പോയി.