അവസാന ശ്രമം പാളി, ഷൂട്ടിങ്ങിൽ അർജുൻ ബബുതയ്ക്ക് മെഡൽ ഇല്ല; ഇന്ത്യയ്ക്കു നിരാശ
അർജുൻ ബബുത, ഷൂട്ടിങ്, പാരിസ്, ഒളിംപിക്സ്, ഇന്ത്യ, Arjun Babuta, Shooting, Paris Olympics, Sports
അർജുൻ ബബുത, ഷൂട്ടിങ്, പാരിസ്, ഒളിംപിക്സ്, ഇന്ത്യ, Arjun Babuta, Shooting, Paris Olympics, Sports
അർജുൻ ബബുത, ഷൂട്ടിങ്, പാരിസ്, ഒളിംപിക്സ്, ഇന്ത്യ, Arjun Babuta, Shooting, Paris Olympics, Sports
പാരിസ്∙ 10 മീറ്റർ എയർ റൈഫിള്‍ ഫൈനലിൽ അർജുൻ ബബുതയ്ക്ക് മെഡൽ ഇല്ല. മെഡൽ പോരാട്ടത്തിൽ മുന്നിലുണ്ടായിരുന്ന അർജുന് അവസാന അവസരത്തിലാണു പാളിയത്. ആദ്യ അഞ്ചു ഷോട്ടുകൾ പൂർത്തിയാകുമ്പോള്‍ അർജുൻ നാലാം സ്ഥാനത്തായിരുന്നു.10 ഷോട്ടുകൾ അവസാനിച്ചപ്പോൾ മൂന്നാം സ്ഥാനത്തേക്കു കയറിയതോടെ പ്രതീക്ഷ വർധിച്ചു.
അടുത്ത അവസരത്തിൽ താരം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 12 ഷോട്ടുകൾ പൂർത്തിയായപ്പോൾ ഒന്നാം സ്ഥാനത്തെ ചൈനീസ് താരവും അർജുനും തമ്മിൽ 0.1 പോയിന്റ് വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അടുത്ത അവസരങ്ങളിൽ ചൈനീസ് താരം ഷെങ് ലിഹാവു മുന്നിലെത്തി. 17 ഷോട്ടുകൾ പൂർത്തിയായപ്പോഴും ചൈനീസ് താരം ഒന്നാമതും ഇന്ത്യൻ താരം രണ്ടാം സ്ഥാനത്തും തുടർന്നു. അടുത്ത അവസരത്തിൽ അർജുൻ നാലാം സ്ഥാനത്തേക്കു വീണു.
അവസാന അവസരങ്ങളിൽ ലക്ഷ്യം പിഴച്ചതാണ് ഇന്ത്യന്‍ താരത്തിനു തിരിച്ചടിയായത്. 2023 ൽ കൊറിയയിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ അർജുൻ വെള്ളി നേടിയിരുന്നു. 2022 ലെ ലോക ചാംപ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ ടീം ഇനത്തിൽ അർജുൻ സ്വർണം സ്വന്തമാക്കിയിട്ടുണ്ട്.