വനിതാ ഫുട്ബോളിലും ബ്രസീലിനു രക്ഷയില്ല; ഇൻജറി ടൈമിലെ ഇരട്ടഗോളിൽ ജപ്പാനോട് തോറ്റു
പാരിസ് ∙ ഒളിംപിക്സ് വനിതാ ഫുട്ബോളിൽ ജപ്പാനെതിരെ ബ്രസീലിനു തോൽവി (2–1). കളിയുടെ അവസാന നിമിഷം നേടിയ രണ്ടു ഗോളുകളിലാണ് മുൻ ലോകകപ്പ് ജേതാക്കളായ ജപ്പാന്റെ ആവേശജയം. 56–ാം മിനിറ്റിൽ ജെന്നിഫറിന്റെ ഗോളിൽ ബ്രസീൽ ലീഡ് എടുത്തെങ്കിലും സാകി കുമഗായ്, മൊമോക്കോ തനികാവ എന്നിവരുടെ ഗോളുകളിൽ ജപ്പാൻ ജയം പിടിച്ചു

പാരിസ് ∙ ഒളിംപിക്സ് വനിതാ ഫുട്ബോളിൽ ജപ്പാനെതിരെ ബ്രസീലിനു തോൽവി (2–1). കളിയുടെ അവസാന നിമിഷം നേടിയ രണ്ടു ഗോളുകളിലാണ് മുൻ ലോകകപ്പ് ജേതാക്കളായ ജപ്പാന്റെ ആവേശജയം. 56–ാം മിനിറ്റിൽ ജെന്നിഫറിന്റെ ഗോളിൽ ബ്രസീൽ ലീഡ് എടുത്തെങ്കിലും സാകി കുമഗായ്, മൊമോക്കോ തനികാവ എന്നിവരുടെ ഗോളുകളിൽ ജപ്പാൻ ജയം പിടിച്ചു വാങ്ങി. (90+2), (90+6) മിനിറ്റുകളിലായിരുന്നു ഇവരുടെ ഗോളുകൾ.
ആദ്യ പകുതിയിൽ കിട്ടിയ പെനൽറ്റി കിക്ക് നഷ്ടപ്പെടുത്തിയതിന്റെ സങ്കടം തീർത്താണ് ജപ്പാന്റെ ജയം. സി ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ജപ്പാൻ രണ്ടാം സ്ഥാനത്തും ബ്രസീൽ മൂന്നാമതുമാണ്. നൈജീരിയയ്ക്കെതിരെ ഇന്നലെ 1–0നു ജയിച്ച സ്പെയിൻ 6 പോയിന്റുമായി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ബലോൻ ദ് ഓർ ജേതാവ് അലക്സിയ പ്യുട്ടയാസിന്റെ ഫ്രീകിക്കിലാണ് സ്പെയിനിന്റെ ജയം.