തോറ്റുപിന്മാറാൻ മനസില്ല, പരുക്കേറ്റു വീണിട്ടും ഫിനിഷിങ് പോയിന്റിലേക്കു കുതിച്ച ബ്രിട്ടിഷ് അത്‌ലീറ്റ്
കായിക താരങ്ങൾക്കും കളിയാരാധകർക്കും അവിസ്മരണീയ നിമിഷങ്ങൾ ബാക്കിവച്ചാണ് ഓരോ ഒളിംപിക്സും കടന്നുപോകുക. ചിലർക്ക് എക്കാലവും മനസിൽ താലോലിക്കാവുന്ന നിമിഷങ്ങളാവും സമ്മാനിക്കുക; മറ്റു ചിലർക്കാവട്ടെ വീണ്ടും ഒരിക്കൽ കൂടി ഓർമിക്കാനാഗ്രഹിക്കാത്തവയും.

കായിക താരങ്ങൾക്കും കളിയാരാധകർക്കും അവിസ്മരണീയ നിമിഷങ്ങൾ ബാക്കിവച്ചാണ് ഓരോ ഒളിംപിക്സും കടന്നുപോകുക. ചിലർക്ക് എക്കാലവും മനസിൽ താലോലിക്കാവുന്ന നിമിഷങ്ങളാവും സമ്മാനിക്കുക; മറ്റു ചിലർക്കാവട്ടെ വീണ്ടും ഒരിക്കൽ കൂടി ഓർമിക്കാനാഗ്രഹിക്കാത്തവയും. എന്തായാലും ബ്രിട്ടിഷ് അത്‌ലീറ്റ് ഡെറെക് റെഡ്‌മണ്ടിനെ സംബന്ധിച്ച് ദുരന്തമായിരുന്നു 1992 ലെ ബാർസിലോന ഒളിംപിക്സ്. തോറ്റുപിന്മാറാൻ മനസില്ലാത്ത പോരാളിയുടേയും അതിന് കൂട്ടായി തോളോടുതോൾ ചേർന്ന് ഒപ്പം നടന്ന ഒരു പിതാവിന്റെയും ജ്വലിക്കുന്ന ഓർമകൾ കൂടിയാണ് 32 വർഷങ്ങൾ പിന്നിടുന്ന ആ മത്സരം സമ്മാനിച്ചത്.
ഉറച്ച സ്വർണമെഡൽ പ്രതീക്ഷയുമായാണ് ഓഗസ്റ്റ് മൂന്നിലെ ആ രാത്രി 400 മീറ്റർ സെമിഫൈനലിന് ഡെറെക് തയാറെടുത്തത്. പരുക്കിനെ തുടർന്ന് 1988 ലെ സോൾ ഒളിംപിക്സിൽ 400 മീറ്റർ ഹീറ്റ്സ് ആരംഭിക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് പിന്മാറേണ്ടി വന്നതിന്റെ വേദന മറക്കാൻ ഒരു സുവർണനേട്ടം ഡെറെക്കിന് ആവശ്യമായിരുന്നു. ഹീറ്റ്സിലെ ഏറ്റവും മികച്ച സമയം തന്റെ പേരിൽ കുറിച്ച ഡെറെക്, ക്വാർട്ടർ ഫൈനലിലും മികച്ച സമയത്തോടെ ഫിനിഷ് ചെയ്താണ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്.
വെടിമുഴക്കത്തോടെ മത്സരത്തിന് തുടക്കമായി. അഞ്ചാം ലൈനിൽ ഓടിയ ഡെറെക്കിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ 250 മീറ്ററുകൾ പിന്നിട്ടപ്പോഴേക്കും വലതു കാലിൽ പേശിവലിവിന്റെ രൂപത്തിൽ വിധി വീണ്ടും ഡെറെക്കിനോട് ക്രൂരത കാട്ടി. അതിവേദനയിൽ ഡെറെക് ട്രാക്കിൽ വീണു പുളഞ്ഞു. ഡെറെക്കിന്റെ പതനം കണ്ട കാണികൾ സ്തബ്ധരായി. ഒളിംപിക്സ് മെഡൽ ലക്ഷ്യമിട്ട് വർഷങ്ങളായി നടത്തിയ പ്രയത്നം വെറുതെയായെന്ന തിരിച്ചറിവിൽ ഡെറെക്കിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മറ്റു താരങ്ങൾ അപ്പോഴേക്കും ഓട്ടം പൂർത്തിയാക്കി. മെഡിക്കൽ സംഘം ഡെറെക്കിനടുക്കലേക്ക് ഓടിയെത്തി. എന്നാൽ സ്ട്രക്ച്ചറിൽ ട്രാക്ക് വിടാൻ ഡെറെക് തയാറായില്ല.
ഡെറെക്കിലെ പോരാളിയെ ലോകം തിരിച്ചറിഞ്ഞ സിമിഷങ്ങളായിരുന്നു അത്. പതിയെ എഴുന്നേറ്റ ഡെറെക് കണ്ണീർവാർത്തുകൊണ്ട് ഫിനിഷിങ് ലൈൻ ലക്ഷ്യമാക്കി മുടന്തി മുന്നോട്ടു നീങ്ങി. മകൻ ഒളിംപിക്സ് മെഡൽ നേടുന്നത് നേരിട്ടു കാണാൻ ഗ്യാലറിയിലുണ്ടായിരുന്ന പിതാവ് ജിം റെഡ്‌മണ്ട്, വേദനയിലും പോരാട്ടവീര്യം കൈവിടാതെ മുന്നോട്ടു നീങ്ങുന്ന ഡെറെക്കിനരികിലേക്ക് അധികൃതരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്ന് ഓടിയെത്തി. മകന്റെ കൈ തന്റെ തോളിലിട്ട് ആ പിതാവും ഒപ്പം നടന്നു. 65,000 വരുന്ന കാണികൾ എഴുന്നേറ്റ് നിന്ന് ഹർഷാരവത്തോടെയാണ് ഇരുവരെയും പ്രോത്സാഹിപ്പിച്ചത്. ഒടുവിൽ ഡെറെക് ഫിനിഷിങ് ലൈൻ മറികടന്നപ്പോൾ ലോകം ആ നിശ്ചയദാർഢ്യത്തിനു മുന്നിൽ നമിക്കുകയായിരുന്നു. വീണ്ടുമൊരു കായിക മാമാങ്കത്തിനായി പാരീസിലേക്കു കണ്ണുനട്ടിരിക്കുമ്പോൾ, നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി ഡെറെക്ക് വീണ്ടും ഓർമയിലെത്തുന്നു.