സുന്ദരമായ യാത്ര, വേദനിപ്പിക്കുന്ന തോൽവി; എങ്കിലും ഇതുകൊണ്ട് നിർത്താൻ ഉദ്ദേശിക്കുന്നില്ല: ‘ഭാവി’ വ്യക്തമാക്കി സിന്ധു
പാരിസ്∙ തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡൽ പട്ടികയിൽ ഇടംനേടിയ ശേഷം പാരിസ് ഒളിംപിക്സിൽ പാതിവഴിയിൽ മടങ്ങേണ്ടി വന്നെങ്കിലും, ബാഡ്മിന്റൻ കോർട്ടിൽത്തന്നെ തുടരാനാണ് തീരുമാനമെന്ന് ഇന്ത്യൻ താരം പി.വി. സിന്ധു. പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായിരുന്ന സിന്ധു, പ്രീക്വാർട്ടറിൽ

പാരിസ്∙ തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡൽ പട്ടികയിൽ ഇടംനേടിയ ശേഷം പാരിസ് ഒളിംപിക്സിൽ പാതിവഴിയിൽ മടങ്ങേണ്ടി വന്നെങ്കിലും, ബാഡ്മിന്റൻ കോർട്ടിൽത്തന്നെ തുടരാനാണ് തീരുമാനമെന്ന് ഇന്ത്യൻ താരം പി.വി. സിന്ധു. പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായിരുന്ന സിന്ധു, പ്രീക്വാർട്ടറിൽ തോറ്റു പുറത്തായിരുന്നു. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ്, ഇതുകൊണ്ട് നിർത്താൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്ന സിന്ധുവിന്റെ പ്രഖ്യാപനം.
‘പാരിസ് 2024: സുന്ദരമായ യാത്ര, പക്ഷേ വേദനിപ്പിക്കുന്ന തോൽവി’ എന്ന തലക്കെട്ടിൽ സിന്ധു എഴുതിയ കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
എന്റെ കരിയറിലെ തന്നെ ഏറ്റവും വേദനിപ്പിക്കുന്ന തോൽവികളിൽ ഒന്നാണിത്. ഈ തോൽവി അംഗീകരിക്കാൻ സമയമെടുക്കുമെന്ന് തീർച്ചയാണ്. പക്ഷേ, ദിവസങ്ങൾ കഴിയുമ്പോൾ, ഈ സത്യവും അംഗീകരിക്കാൻ എനിക്കാകുമെന്ന് അറിയാം.
പാരിസ് ഒളിംപിക്സിൽ മത്സരിക്കാനുള്ള യാത്ര എന്നെ സംബന്ധിച്ച് വലിയൊരു യുദ്ധം തന്നെയായിരുന്നു. രണ്ടു വർഷത്തോളം വിട്ടുപോകാതെ കൂടെക്കൂടിയ പരുക്കും, കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നതും കടുപ്പമേറിയ ഘട്ടമായിരുന്നു. ഇത്തരം വെല്ലുവിളികൾക്കിടയിലും, പാരിസ് ഒളിംപിക്സിൽ പങ്കെടുക്കാനും നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാനും സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് ഞാൻ കാണുന്നത്.
ഒളിംപിക്സ് പോലൊരു വേദിയിൽ മത്സരിക്കാൻ സാധിച്ചത് വലിയൊരു കാര്യം തന്നെയാണ്. അതിലുപരി, ഒരു തലമുറയെത്തന്നെ അതിലൂടെ പ്രചോദിപ്പിക്കാൻ കഴിഞ്ഞതും. നിങ്ങളുടെ സന്ദേശങ്ങളും സ്നേഹവും ഈ ഘട്ടത്തിൽ എന്നെ സംബന്ധിച്ച് വലിയൊരു ആശ്വാസമായിരുന്നു. ഒളിംപിക്സ് വേദിയിൽ ഞാനും എന്റെ ടീമും ഞങ്ങളെക്കൊണ്ട് ആവും വിധമെല്ലാം പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, തോറ്റു മടങ്ങുമ്പോഴും അശേഷം ഖേദമില്ല.
എന്റെ ഭാവിയെ സംബന്ധിച്ച് വ്യക്തമായിത്തന്നെ ചിലതു പറയാനുണ്ട്. ചെറിയൊരു ഇടവേളയെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും, ഞാൻ സജീവമായിത്തന്നെ കളത്തിലുണ്ടാകും. ഈ ഇടവേള എന്റെ ശരീരത്തിനും അതിലുപരി മനസ്സിനും വളരെ അത്യാവശ്യമാണ്. എങ്കിലും, മുന്നോട്ടുള്ള യാത്രയെ ശ്രദ്ധാപൂർവം വിലയിരുത്തി, ഞാൻ ഏറ്റവും സ്നേഹിക്കുന്ന ഈ കളിയിൽ കൂടുതൽ സന്തോഷം കണ്ടെത്തും വിധം മുന്നോട്ടു പോകാനാണ് ശ്രമം.