ബാഡ്മിന്റൻ സിംഗിൾസിൽ ലക്ഷ്യ സെമിയിൽ, മെഡലിന് ഒരു ജയം അരികെ; അത്ലറ്റിക്സിൽ തുടക്കം നിരാശയോടെ!
പാരിസ്∙ ആർച്ചറിയിൽ മോഹിപ്പിച്ചു കടന്നു കളഞ്ഞ ആ മെഡലിന്റെ വേദന തൽക്കാലം മറക്കാം. പുരുഷ വിഭാഗം ബാഡ്മിന്റൻ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി യുവതാരം ലക്ഷ്യ സെൻ സെമിഫൈനലിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെന്നിനെയാണ് ലക്ഷ്യ വീഴ്ത്തിയത്. ആദ്യ ഗെയിം നഷ്ടമാക്കിയശേഷം തിരിച്ചടിച്ചാണ് ലക്ഷ്യയുടെ മുന്നേറ്റമെന്നത് വിജയത്തിന്റെ മാറ്റു കൂട്ടുന്നു. സ്കോർ: 19–21, 21–15, 21–12. ബാഡ്മിന്റനിൽ ഇന്ത്യ മെഡൽ പ്രതീക്ഷിച്ചിരുന്ന പി.വി. സിന്ധുവും ചിരാഗ്–സാത്വിക് സഖ്യവും ഇന്നലെത്തന്നെ തോറ്റു പുറത്തായിരുന്നു.

പാരിസ്∙ ആർച്ചറിയിൽ മോഹിപ്പിച്ചു കടന്നു കളഞ്ഞ ആ മെഡലിന്റെ വേദന തൽക്കാലം മറക്കാം. പുരുഷ വിഭാഗം ബാഡ്മിന്റൻ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി യുവതാരം ലക്ഷ്യ സെൻ സെമിഫൈനലിൽ. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെന്നിനെയാണ് ലക്ഷ്യ വീഴ്ത്തിയത്. ആദ്യ ഗെയിം നഷ്ടമാക്കിയശേഷം തിരിച്ചടിച്ചാണ് ലക്ഷ്യയുടെ മുന്നേറ്റമെന്നത് വിജയത്തിന്റെ മാറ്റു കൂട്ടുന്നു. സ്കോർ: 19–21, 21–15, 21–17. ബാഡ്മിന്റനിൽ ഇന്ത്യ മെഡൽ പ്രതീക്ഷിച്ചിരുന്ന പി.വി. സിന്ധുവും ചിരാഗ്–സാത്വിക് സഖ്യവും ഇന്നലെത്തന്നെ തോറ്റു പുറത്തായിരുന്നു.
പാരിസ് ഒളിംപിക്സ് അത്‍ലറ്റിക്സിലും ഇന്ത്യയുടെ തുടക്കം നിരാശയോടെയായി. വനിതകളുടെ 5000 മീറ്റർ ഹീറ്റ്സിൽ മത്സരിച്ച അങ്കിത ധ്യാനി, പാരുൽ ചൗധരി എന്നിവർക്ക് ഫൈനലിനു യോഗ്യത നേടാനായില്ല. ഒന്നാം ഹീറ്റ്സിൽ മത്സരിച്ച അങ്കിത 16:19.38 സമയത്തോടെ 20–ാം സ്ഥാനത്തും, രണ്ടാം ഹീറ്റ്സിൽ മത്സരിച്ച പാരുൽ ചൗധരി 15:10.68 സമയം കുറിച്ച് 14–ാം സ്ഥാനത്തുമായി. പാരുൽ ചൗധരിയുടെ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണെങ്കിലും ഫൈനലിനു യോഗ്യത നേടാൻ അതു മതിയായില്ല. പുരുഷ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ തേജീന്ദർപാൽ സിങ് ടൂർ ഫൈനൽ യോഗ്യത നേടാതെ പുറത്തായി.
ആർച്ചറിയിലും മിക്സഡ് ഡബിൾസ് ടീമിനത്തിൽ ഇന്ത്യയുടെ അങ്കിത ഭഗത് – ധീരജ് ബൊമ്മദേവര സഖ്യം ചരിത്രത്തിലേക്കു തൊടുത്ത അമ്പ് നേരിയ വ്യത്യാസത്തിൽ ലക്ഷ്യം തെറ്റി പറന്നു. ഒളിംപിക്സ് ആർച്ചറിയിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ സഖ്യമെന്ന നേട്ടം സ്വന്തമാക്കിയ അങ്കിത–ധീരജ് സഖ്യം ആദ്യം സെമിഫൈനലിലും പിന്നാലെ വെങ്കല മെഡൽ പോരാട്ടത്തിലും തോറ്റു. സെമിയിൽ ലോക ഒന്നാം നമ്പർ താരങ്ങളായ ദക്ഷിണ കൊറിയയുടെ വൂജിൻ – സിഹ്യോൻ സഖ്യത്തോടും, വെങ്കലമെഡൽ പോരാട്ടത്തിൽ യുഎസിന്റെ ബ്രാഡി എല്ലിസൻ – കാസി കുഫ്ഹോൾഡ് സഖ്യത്തോടും 6–2നാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. പ്രീക്വാർട്ടറിൽ ഇന്തൊനീഷ്യൻ സഖ്യത്തെ 5–1നും, ക്വാർട്ടറിൽ സ്പാനിഷ് സഖ്യത്തെ 5–3നും തോൽപ്പിച്ചാണ് ഇവർ സെമിയിലെത്തിയത്.
ആകെ ഷൂട്ടിങ്ങിൽ മാത്രമാണ് ഇന്ത്യയ്ക്ക് ഇന്ന് ആശ്വസിക്കാൻ വകയുള്ളത്. വനിതാ വിഭാഗം 25 മീറ്റർ പിസ്റ്റളിൽ തകർപ്പൻ പ്രകടനത്തോടെ ഫൈനലിൽ കടന്നതോടെ, ഹാട്രിക് മെഡലുകളെന്ന ചരിത്രനേട്ടത്തിനു തൊട്ടരികെയാണ് മനു ഭാക്കർ. ആവേശകരമായ യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനക്കാരിയായാണ് മനു ഭാക്കർ ഫൈനലിനു യോഗ്യത നേടിയത്. ഇതേയിനത്തിൽ മത്സരിച്ച ഇഷാ സിങ് 18–ാം സ്ഥാനക്കാരിയായി ഫൈനൽ കാണാതെ പുറത്തായി. ശനിയാഴ്ചയാണ് ഫൈനൽ പോരാട്ടം. അതേസമയം, ജൂഡോയിൽ ഇന്ത്യൻ താരം തൂലിക മാന്‍ തോറ്റത് ഇന്ത്യയ്ക്ക് നിരാശയായി. 78 കിലോഗ്രാം വനിതാ വിഭാഗത്തിൽ ലോക ചാംപ്യൻ കൂടിയായ ക്യൂബയുടെ ഇഡാലിസ് ഓർടിസാണ് ഇന്ത്യന്‍ താരത്തെ തോൽപിച്ചത്.