ബോക്സിങ്ങിൽ നിഷാന്ത് ദേവിന് മെഡലില്ല, മെക്സിക്കൻ താരത്തോട് തോറ്റ് ക്വാർട്ടറിൽ പുറത്ത്
പാരിസ്∙ ഷൂട്ടിങ് റേഞ്ചിൽനിന്ന് മനു ഭാക്കറിന്റെ ഹാട്രിക് മെഡൽ എന്ന സ്വപ്നനേട്ടം നേരിയ വ്യത്യാസത്തിൽ പൊലിഞ്ഞെങ്കിലും, ആർച്ചറിയിൽ ഇന്ത്യയ്ക്ക് ആഹ്ലാദ വാർത്ത. വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ ജർമൻ താരം മിഷേൽ ക്രോപ്പനെ വീഴ്ത്തി ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ കടന്നു. ആവേശകരമായ മത്സരത്തിൽ 6–4നാണ് ദീപിക കുമാരിയുടെ വിജയം.

പാരിസ്∙ പുരുഷൻമാരുടെ 71 കിലോ ഗ്രാം ബോക്സിങ്ങിൽ ഇന്ത്യൻ താരം നിഷാന്ത് ദേവിന് ക്വാർട്ടറിൽ തോൽവി. മെക്സിക്കൻ താരം മാർക്കോ വെർദെയാണ് നിഷാന്തിനെ മറികടന്നത്. ആദ്യ റൗണ്ടിൽ മേധാവിത്തമുണ്ടായിരുന്ന നിഷാന്ത് പിന്നീട് മത്സരത്തിൽ പിന്നോട്ടുപോകുകയായിരുന്നു. മികച്ച പോരാട്ടം കാഴ്ച വച്ച ശേഷമാണ് നിഷാന്ത് 1–4ന് മത്സരം കൈവിട്ടത്. വനിതാ വിഭാഗം അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടറിൽ തോറ്റുപുറത്തായി. ദക്ഷിണകൊറിയയുടെ നാം സു ഹ്യോനോട് 4–6ന് തോറ്റാണ് ഇന്ത്യൻ താരം പുറത്തായത്. ജർമൻ താരം മിഷേൽ ക്രോപ്പനെ വീഴ്ത്തിയാണ് ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ കടന്നത്. പക്ഷേ ക്വാർട്ടറിൽ ലക്ഷ്യം തെറ്റി. അതേസമയം, ഇതേ വിഭാഗത്തിൽ മത്സരിച്ച ഇന്ത്യയുടെ ഭജൻ കൗർ പ്രീക്വാർട്ടറിൽ ഇന്തൊനീഷ്യൻ താരത്തോടു തോറ്റ് പുറത്തായി.
വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഫൈനലിൽ കടന്നെങ്കിലും മനു ഭാക്കർ നാലാം സ്ഥാനത്തായി. ഷൂട്ടിങ്ങിൽ നേരത്തേതന്നെ രണ്ടു മെഡലുകൾ നേടി മനു ഭാക്കർ ചരിത്രം കുറിച്ചിരുന്നു. ഷൂട്ടിങ് വനിതാ വിഭാഗം സ്കീറ്റിൽ ഇന്ത്യയ്ക്കു പ്രതീക്ഷയായി മഹേശ്വരി ചൗഹാൻ. യോഗ്യതാ റൗണ്ടിൽ ആദ്യ ദിനം 71 പോയിന്റുമായി മഹേശ്വരി എട്ടാമതു ഫിനിഷ് ചെയ്തു. ഞായറാഴ്ച രണ്ട് റൗണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ആദ്യ ആറ് സ്ഥാനക്കാരാണ് ഫൈനല്‍ യോഗ്യത നേടുക. ഇതേയിനത്തിൽ മത്സരിച്ച റെയ്സ ധില്ലൻ പിന്നിലാണ്. ഷൂട്ടിങ് സ്കീറ്റ് പുരുഷ വിഭാഗത്തിൽ യോഗ്യതാ റൗണ്ട് കടക്കാനാകാതെ ഇന്ത്യൻ താരം അനന്ദ് ജീത് സിങ് നരുക പുറത്തായി. 30 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ 24–ാം സ്ഥാനമാണ് ഇന്ത്യൻ താരത്തിനു ലഭിച്ചത്.