പാരിസ് ∙ പ്രതീക്ഷകളുടെ തൂവലുകൾക്കു ഭാരം വർധിച്ചപ്പോൾ ലക്ഷ്യ സെന്നിന്റെ റാക്കറ്റിനു ലക്ഷ്യം പിഴച്ചു, രാജ്യത്തിന്റെ സ്വർണ മോഹങ്ങൾ പൊലിഞ്ഞു. ഒളിംപിക്സ് പുരുഷ സിംഗിൾസ് സെമിഫൈനലിൽ നിലവിലെ ഒളിംപിക്സ് ചാംപ്യൻ ഡെൻമാർക്കിന്റെ വിക്ടർ അക്സൽസനാണ് ലക്ഷ്യയെ പരാജയപ്പെടുത്തിയത്. (20-22, 14-21). 2 ഗെയിമുകളുടെയും തുടക്കത്തിൽ ലീ‍‍ഡെടുത്ത് ആരാധകരെ ആവേശത്തിലാഴ്ത്തിയ ശേഷമായിരുന്നു ലക്ഷ്യയുടെ കീഴടങ്ങൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ ഒളിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് മെ‍ഡൽ ഇല്ല. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ പ്രതീക്ഷയായ ലക്ഷ്യ സെൻ മലേഷ്യൻ താരം ലി സിജിയയോടു തോറ്റു. മൂന്നു ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ തോൽവി സമ്മതിച്ചത്. സ്കോർ 21–13, 16–21, 11–21. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യൻ താരം പിന്നോട്ടുപോയത്.

ജയിച്ചിരുന്നെങ്കില്‍ ബാഡ്മിന്റൻ പുരുഷ വിഭാഗത്തിൽ ഒളിംപിക്സ് മെ‍ഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ലക്ഷ്യ സെന്നിന്റെ പേരിലാകുമായിരുന്നു. ഓപ്പണിങ് ഗെയിമിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ ആധിപത്യവുമായാണ് ലക്ഷ്യ മലേഷ്യന്‍ താരത്തിനെതിരെ തിളങ്ങിയത്. രണ്ടാം ഗെയിമിൽ മലേഷ്യ താരവും ശക്തമായ പോരാട്ടം കാഴ്ചവച്ചു. 8–8 എന്ന നിലയിലേക്ക് പോരാട്ടം കൊണ്ടെത്തിക്കാനും മലേഷ്യ താരത്തിനു സാധിച്ചു. തുടർന്ന് 8–12 ന് ലീ മുന്നിലെത്തി. അതിവേഗ നീക്കങ്ങളുമായി ശക്തമായ തിരിച്ചുവരവ് നടത്തിയാണ് രണ്ടാം ഗെയിമിൽ ലക്ഷ്യ കളി പിടിച്ചത്. എന്നാൽ മലേഷ്യ താരം വീണ്ടും തിരിച്ചടിച്ചു. 19–16 ന് ലക്ഷ്യ പിന്നിലായി. രണ്ടാം ഗെയിം ലീ 16–21 സ്വന്തമാക്കിയതോടെ മത്സരം മൂന്നാം ഗെയിമിലേക്കു നീണ്ടു.

ADVERTISEMENT

മൂന്നാം ഗെയിമിലെ ആദ്യ പോയിന്റുകൾ മലേഷ്യ താരം നേടിയതോടെ ലക്ഷ്യ പ്രതിരോധത്തിലായി. ലക്ഷ്യയ്ക്കു പലവട്ടം ലക്ഷ്യം പിഴച്ചതോടെ മലേഷ്യ താരം അനായാസം മുന്നേറി. 9–2ന് മുന്നിലായിരുന്നു മൂന്നാം ഗെയിമിൽ ലീ. വ്യക്തമായ ലീഡുമായി ലീ മുന്നേറിയപ്പോൾ അവസാന നീക്കങ്ങളിൽ തോൽവി സമ്മതിച്ചതുപോലെയായിരുന്നു ലക്ഷ്യ‌യുടെ പ്രകടനം. ഒടുവിൽ മൂന്നാം ഗെയിം 21–11 ന് ലീ സ്വന്തമാക്കി.

മത്സരശേഷം മലേഷ്യ താരം ലീയെ അഭിവാദ്യം ചെയ്യുന്ന ലക്ഷ്യ സെൻ. ചിത്രം∙ മനോജ് ചേമഞ്ചേരി∙ മനോരമ
English Summary:

Lakshya Sen vs Lee Zii Jia, Paris 2024 Olympics badminton bronze medal match - Live Updates