ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു മറ്റൊരു മെഡൽകൂടി കയ്യെത്തും ദൂരത്തു നഷ്ടമായി. മിക്സ്ഡ് സ്കീറ്റ് ഇനത്തിൽ മഹേശ്വരി ചൗഹാ‍ൻ– അനന്ദ് ജീത് സിങ് നരുക സഖ്യം വെങ്കലപ്പോരാട്ടത്തിൽ പരാജയപ്പെട്ടത് ഒരു പോയിന്റ് വ്യത്യാസത്തിൽ. വെങ്കലം നേടിയ ചൈനയുടെ യിറ്റിങ് ജിയാങ്– ജിയൻലിൻ ല്യു സഖ്യം 44 പോയിന്റും ഇന്ത്യൻ സഖ്യം 43 പോയിന്റും നേടി. ചൈനയുടെ ല്യൂ 24 ഷോട്ടുകളിൽ ഒരെണ്ണം പോലും പാഴാക്കാതെ നടത്തിയ പ്രകടനമാണ് നിർണായകമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്കു മറ്റൊരു മെഡൽകൂടി കയ്യെത്തും ദൂരത്തു നഷ്ടമായി. മിക്സ്ഡ് സ്കീറ്റ് ഇനത്തിൽ മഹേശ്വരി ചൗഹാ‍ൻ– അനന്ദ് ജീത് സിങ് നരുക സഖ്യം വെങ്കലപ്പോരാട്ടത്തിൽ പരാജയപ്പെട്ടത് ഒരു പോയിന്റ് വ്യത്യാസത്തിൽ. വെങ്കലം നേടിയ ചൈനയുടെ യിറ്റിങ് ജിയാങ്– ജിയൻലിൻ ല്യു സഖ്യം 44 പോയിന്റും ഇന്ത്യൻ സഖ്യം 43 പോയിന്റും നേടി.

ചൈനയുടെ ല്യൂ 24 ഷോട്ടുകളിൽ ഒരെണ്ണം പോലും പാഴാക്കാതെ നടത്തിയ പ്രകടനമാണ് നിർണായകമായത്. അനന്ദിന്റെ 24 ഷോട്ടുകളിൽ രണ്ടെണ്ണവും മഹേശ്വരിയുടെ 3 ഷോട്ടുകളും പിഴച്ചു. നേരത്തേ, യോഗ്യതാ മത്സരത്തിൽ ഇന്ത്യ നാലാമതായാണ് ഫിനിഷ് ചെയ്തത്. മൂന്നു റൗണ്ടുകൾക്കു ശേഷം ഇരുടീമുകളും 146 പോയിന്റിൽ തുല്യത പാലിച്ചതോടെ മത്സരം ഷൂട്ടോഫിലേക്കു നീണ്ടു.

ADVERTISEMENT

∙ നിഷ പരുക്കേറ്റു വീണു

ഗുസ്തിയിൽ വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈൽ ക്വാ‍ർട്ടറിൽ നിഷ ദഹിയയ്ക്കു നൊമ്പരപ്പെടുത്തുന്ന തോൽവി. ഉത്തര കൊറിയയുടെ പാക് സോൾ ഗുമ്മിനെതിരെ 8–10നാണ് പരാജയം. മത്സരം പൂർത്തിയാകാൻ 90 സെക്കൻഡ് മാത്രം ശേഷിക്കെ, 8–1നു ലീഡ് ചെയ്ത ഘട്ടത്തിൽ നിഷയുടെ വലതു കൈക്കു പരുക്കേറ്റു.

കടുത്ത വേദനയിൽ വിങ്ങിക്കരഞ്ഞ നിഷ വൈദ്യസഹായം ലഭിച്ചതിനു ശേഷം മത്സരം തുടർന്നെങ്കിലും പൊരുതാൻ ശക്തിയില്ലാതെ വിഷമിച്ചു. ഈ അവസരം മുതലെടുത്ത് ഉത്തര കൊറിയൻ താരം തുടരെ 9 പോയിന്റ് നേടി വിജയം ഉറപ്പാക്കി. മത്സരം തീരാൻ 10 സെക്കൻഡ് ബാക്കിയുള്ളപ്പോൾ 8–8 ആയിരുന്നു പോയിന്റ് നില. എന്നാൽ, പരുക്കുമൂലം കരുത്തു മുഴുവൻ ചോർന്നതോടെ അവസാന സെക്കൻഡുകളിൽ പൊരുതാനാകാതെ നിഷ കീഴടങ്ങി.

ADVERTISEMENT

പാക് സോൾ ഫൈനലിലെത്തിയാൽ നിഷയ്ക്കു റെപ്പഷാജ് റൗണ്ടിൽ മത്സരിക്കാം. എന്നാൽ, പരുക്ക് വിനയാകുമോ എന്ന് വ്യക്തമല്ല. നേരത്തേ, പ്രീ ക്വാർട്ടറിൽ നിഷ യുക്രെയ്നിന്റെ സോവ റിസ്കോയെ 6–4നു പരാജയപ്പെടുത്തിയിരുന്നു.

∙ ടേബിൾ ടെന്നിസിൽ മുന്നോട്ട്

വ്യക്തിഗത മത്സരങ്ങളിലെ നിരാശാജനകമായ പ്രകടനം മറന്ന് ടേബിൾ ടെന്നിസ് വനിതാ ടീം ഇനത്തിൽ 11–ാം സീഡായ ഇന്ത്യ മുന്നോട്ട്. മനിക ബത്ര, ശ്രീജ അകുല, അർച്ചന കാമത്ത് എന്നിവരടങ്ങുന്ന ടീം 4–ാം സീഡായ റുമേനിയയെ 3–2ന് അട്ടിമറിച്ച് ക്വാർട്ടറിലെത്തി.

ADVERTISEMENT

ഡബിൾസിൽ ശ്രീജ– അർച്ചന സഖ്യവും സിംഗിൾസിൽ മനിക ബത്രയും വിജയം നേടിയതോടെ ഇന്ത്യ 2–0നു മുന്നിലായിരുന്നു. എന്നാൽ, അടുത്ത 2 സിംഗിൾസിൽ ശ്രീജയും അർച്ചനയും പരാജയപ്പെട്ടതോടെ 2–2 എന്ന നിലയായി. അവസാനത്തെ സിംഗിൾസിൽ മനിക നേടിയ 3–0 വിജയം ക്വാർട്ടർ ഉറപ്പാക്കി.

∙ കിരൺ പഹൽ റെപ്പഷാജിൽ

അത്‌ലറ്റിക്സിൽ വനിതകളുടെ 400 മീറ്ററിൽ കിരൺ പഹലിനു നേരിട്ടു സെമിഫൈനൽ യോഗ്യത നേടാനായില്ല. 52.51 സെക്കൻഡിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കിരൺ ഇന്നു നടക്കുന്ന റെപ്പഷാജ് റൗണ്ടിൽ മത്സരിക്കും. 6 ഹീറ്റ്സിൽ ഓരോന്നിലും ആദ്യ 3 സ്ഥാനത്തെത്തിയ താരങ്ങൾ നേരിട്ടു സെമിയിലെത്തി.

English Summary:

Another medal loss