പാരിസ്∙ പ്രതീക്ഷകളുടെ ഭാരം കൂടുന്തോറും പ്രകടനത്തിന്റെ തീവ്രതയേറുന്ന വിസ്മയത്തിന്റെ പേരാണ് നീരജ് ചോപ്ര. പാരിസ് ഒളിംപിക്സിൽ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ജാവലിൻ ത്രോയിൽ എത്ര അനായാസമാണ് നീരജ് ഫൈനലിനു യോഗ്യത നേടിയത്. ഫൈനൽ യോഗ്യതയ്ക്കു വേണ്ട ദൂരം 84 മീറ്ററാണെന്നിരിക്കെ, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ച് അക്ഷരാർഥത്തിൽ രാജകീയമായാണ് നീരജിന്റെ ഫൈനൽ പ്രവേശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ പ്രതീക്ഷകളുടെ ഭാരം കൂടുന്തോറും പ്രകടനത്തിന്റെ തീവ്രതയുമേറുന്ന വിസ്മയത്തിന്റെ പേരാണ് നീരജ് ചോപ്ര. പാരിസ് ഒളിംപിക്സിൽ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ജാവലിൻ ത്രോയിൽ, എത്ര അനായാസമാണ് നീരജ് ഫൈനലിനു യോഗ്യത നേടിയത്. ഫൈനൽ യോഗ്യതയ്ക്കു വേണ്ട ദൂരം 84 മീറ്ററാണെന്നിരിക്കെ, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ച് അക്ഷരാർഥത്തിൽ രാജകീയമായാണ് നീരജിന്റെ ഫൈനൽ പ്രവേശം. ടോക്കിയോയിൽ നേടിയ സ്വർണം, ‘ചക്കയിട്ടപ്പോൾ മുയൽ ചത്തതല്ലെ’ന്ന കൃത്യമായ ഓർമപ്പെടുത്തലാണ് യോഗ്യതാ റൗണ്ടിൽ നീരജിന്റെ പ്രകടനം.

നീരജിന്റെ ഈ ഐതിഹാസിക പ്രകടനത്തിന് തിളക്കമേറ്റുന്ന വേറെയും ഘടകങ്ങളുണ്ട്. ടോക്കിയോയിൽ നീരജിന് സ്വർണമെഡൽ സമ്മാനിച്ച സ്വപ്ന ദൂരം 87.58 മീറ്ററായിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ടിൽ എ ഗ്രൂപ്പിൽ മത്സരിച്ച താരങ്ങളിൽ ജർമനിയുടെ ലോക ചാംപ്യൻ ജൂലിയൻ വെബർ ഇതിലും മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. 87.76 മീറ്റർ ദൂരത്തേക്കു ജാവലിൻ പായിച്ച വെബർ ഇത്തവണ നീരജിന്റെ സുവർണ മോഹങ്ങൾക്ക് കനത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ്, അതിലും 1.58 മീറ്റർ ദൂരം കൂടുതൽ കണ്ടെത്തി നീരജിന്റെ തിരിച്ചടി.

ADVERTISEMENT

രണ്ട് ഗ്രൂപ്പുകളിലായി നടത്തിയ യോഗ്യതാ റൗണ്ടിൽ മികച്ച പോരാട്ടം നടന്നതും ബി ഗ്രൂപ്പിലാണ്. ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ എറിഞ്ഞ് നീരജ് ചോപ്ര ഒന്നാം സ്ഥാനം ഉറപ്പിച്ച ഈ ഗ്രൂപ്പിൽ, 88.63 മീറ്റർ ദൂരം കണ്ടെത്തി ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് രണ്ടാമനായി. പാക്കിസ്ഥാന്റെ നദീം അർഷാദ് 86.59 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചും യോഗ്യത നേടി. ഇവർ മൂന്നു പേരും ആദ്യ ശ്രമത്തിൽത്തന്നെ യോഗ്യതാ മാർക്ക് പിന്നിട്ടതിനാൽ പിന്നീട് മത്സരിച്ചില്ല. മൂന്നാം ശ്രമത്തിൽ 85.91 മീറ്റർ ദൂരം കണ്ടെത്തിയ ബ്രസീൽ താരം മൗറീഷ്യോ ലൂയിസ് ഡസിൽവയാണ് ബി ഗ്രൂപ്പിൽനിന്ന് നേരിട്ട് ഫൈനലിനു യോഗ്യത  നേടിയ മറ്റൊരു താരം.

അതേസമയം, ഇതേയനിനത്തിൽ മത്സരിച്ച കിഷോർകുമാർ ജന ഫൈനൽ കാണാതെ പുറത്തായത് നിരാശയായി. ഒന്നാം ഗ്രൂപ്പിൽ മത്സരിച്ച ജന ആദ്യ ശ്രമത്തിൽ പിന്നിട്ട 80.73 മീറ്ററാണ് മികച്ച ദൂരം. യോഗ്യതാ മാർക്ക് കടക്കാത്തതിനാൽ രണ്ടു ഗ്രൂപ്പുകളിലുമായി ഏറ്റവും മുന്നിലെത്തുന്ന 12 താരങ്ങളിൽ ഉൾപ്പെട്ടാലേ ജനയ്ക്ക് ഫൈനൽ സാധ്യതയുണ്ടായിരുന്നുള്ളൂ. എ ഗ്രൂപ്പിൽത്തന്നെ ഒൻപതാം സ്ഥാനത്തായിപ്പോയ ജനയ്ക്ക് യോഗ്യത ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

ADVERTISEMENT

ഈ ഗ്രൂപ്പിൽനിന്ന് ജർമൻ താരം ജൂലിയൻ വെബറിനു (87.76 മീറ്റർ) പുറമേ ചെക്ക് റിപ്പബ്ലിക്കിന്റെ ലോക ഒന്നാം നമ്പർ താരം യാക്കൂബ് വാദ്‌ലെജ് (85.63 മീറ്റർ), ‘മിസ്റ്റർ യുട്യൂബ്’ എന്ന പേരിൽ അറിയപ്പെടുന്ന കെനിയൻ താരം ജൂലിയസ് യെഗോ (85.97 മീറ്റർ), ഫിൻലൻഡ് താരം ടോണി കെരാനെൻ (85.27) എന്നിവരും യോഗ്യതാ മാർക്ക് പിന്നിട്ട് ഫൈനലിൽ കടന്നു. കെനിയൻ താരം റിയോ ഒളിംപിക്സിലെ വെള്ളിമെഡൽ ജേതാവാണ്. ലോക ഒന്നാം നമ്പർ താരം വാദ‌്‌ലെജ് ആദ്യ ശ്രമത്തിൽത്തന്നെ യോഗ്യതാ മാർക്ക് പിന്നിട്ടപ്പോൾ, മറ്റു രണ്ടു പേരും മൂന്നാം ശ്രമത്തിലാണ് സ്വപ്നദൂരം കണ്ടെത്തിയത്.

ഫൈനലിനു യോഗ്യത നേടിയവരും പിന്നിട്ട ദൂരവും

ADVERTISEMENT

∙ നീരജ് ചോപ്ര (ഇന്ത്യ, 89.34 മീറ്റർ)
∙ ആൻഡേഴ്സൻ പീറ്റേഴ്സ് (ഗ്രനാഡ, 88.63)
∙ ജൂലിയൻ വെബർ (ജർമനി, 87.76)
∙ നദീം അർഷാദ് (പാക്കിസ്ഥാൻ, 86.59)
∙ ജൂലിയസ് യെഗോ (കെനിയ, 85.97)
∙ മൗറീഷ്യോ ലൂയിസ് ഡസിൽവ (ബ്രസീൽ, 85.91)
∙ യാക്കൂബ് വാൽദെജ് (ചെക്ക് റിപ്പബ്ലിക്, 85.63)
∙ ടോണി കെറാനെൻ (ഫിൻലൻഡ്, 85.27)
∙ ആൻഡ്രിയാൻ മർദാരെ (മോൾഡോവ, 84.13)
∙ ഒലിവർ ഹെലാൻഡർ (ഫിൻലൻഡ്, 83.81)
∙ കെഷോൺ വാൽക്കോട്ട് (ട്രിനിഡാഡ് ആൻഡ് ടുബാഗോ, 83.02)

English Summary:

Neeraj Chopra, Kishore Jena in action: Paris 2024 Olympics javelin throw qualification - Live Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT