പാരിസ് ∙ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ചർച്ചയാകുമ്പോൾ ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്. കൂടുതൽ പേർ ഉന്നയിക്കുന്ന ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും Q ഭാരപരിശോധനയിൽ പരാജയപ്പെടുമായിരുന്നെന്ന് ഉറപ്പായിരുന്ന വിനേഷിന്, പരുക്കിന്റെ പേരിൽ പിൻമാറാമായിരുന്നില്ലേ? അങ്ങനെയെങ്കി‍ൽ മെഡൽ കിട്ടില്ലേ ? A ഭാര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ചർച്ചയാകുമ്പോൾ ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്. കൂടുതൽ പേർ ഉന്നയിക്കുന്ന ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും

Q ഭാരപരിശോധനയിൽ പരാജയപ്പെടുമായിരുന്നെന്ന് ഉറപ്പായിരുന്ന വിനേഷിന്, പരുക്കിന്റെ പേരിൽ പിൻമാറാമായിരുന്നില്ലേ? അങ്ങനെയെങ്കി‍ൽ മെഡൽ കിട്ടില്ലേ ?

ADVERTISEMENT

A ഭാര പരിശോധനയ്ക്ക് എത്താതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ അയോഗ്യത വിധിക്കുന്നതാണു രാജ്യാന്തര ഗുസ്തി സംഘടനയുടെ രീതി. ഒരു അത്‌ലീറ്റ് പരുക്കുണ്ടെന്നു പരാതിപ്പെട്ടാൽ ഭാരം പരിശോധിച്ച ശേഷമേ വൈദ്യപരിശോധനകൾ നടത്തൂ. അതിനാൽ, അത്തരമൊരു ശ്രമം നടക്കില്ല.

Q ആദ്യദിവസത്തെ പരിശോധനയിൽ ഭാരക്കൂടുതൽ കണ്ടെത്തിയില്ലേ?

A ഇല്ല. ചൊവ്വാഴ്ച രാവിലെ മത്സരത്തിന് മുൻപ് നടത്തിയ പരിശോധനയിൽ വിനേഷിന്റെ ഭാരം 49.900 കിലോയായിരുന്നു. നിശ്ചിത ഭാരമായ 50 കിലോഗ്രാമിലും 100 ഗ്രാം കുറവ്. ഡയറ്റ് പ്ലാനിങ്ങും കഠിന വ്യായാമവുംവഴി ശരീരഭാരം കുറച്ചാണ് വിനേഷ് പരിശോധനയ്ക്കെത്തിയത്. 

Q മത്സരശേഷം 2.700 കിലോഗ്രാം ഭാരം കൂടിയത് എങ്ങനെയാകാം?

ADVERTISEMENT

A ചൊവ്വാഴ്ച പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി എന്നിങ്ങനെ 3 മത്സരങ്ങൾക്ക് വിനേഷിന് ഇറങ്ങേണ്ടി വന്നു. ഇതിനെല്ലാമിടയിലും ശേഷവും വെള്ളവും ഫുഡ് സപ്ലിമെന്റുകളും ധാരാളമായി കഴിക്കേണ്ടി വന്നേക്കാം. ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ കഴിക്കുന്ന ആഹാരം ശരീരഭാരം വർധിപ്പിക്കും. 

Q ഫൈനലിനു മുൻപല്ലേ അയോഗ്യയാക്കപ്പെട്ടത്. അതുകൊണ്ട് വെള്ളി കിട്ടുമോ? അതുവരെയുള്ള മത്സരങ്ങളെ നടപടി ബാധിക്കുമോ?

A ഭാര പരിശോധനയിൽ പരാജയപ്പെടുന്നവർ മത്സരത്തിന്റെ ഏറ്റവും അവസാന സ്ഥാനത്താകുമെന്നാണ് ഗുസ്തി മത്സര നിയമം. അതോടെ വനിതാ 50 കിഗ്രാം വിഭാഗത്തിൽ വിനേഷ് അവസാന സ്ഥാനത്തായി. മെഡൽ സാധ്യത അവസാനിച്ചു.

Q ഭാരപരിശോധനയ്ക്ക് വിനേഷിന് വീണ്ടും അവസരമുണ്ടായിരുന്നോ ?

ADVERTISEMENT

A ഫൈനലിന് മുന്നോടിയായി ഇന്നലെ നടന്ന പരിശോധനയ്ക്ക് ഇന്നലെ 15 മിനിറ്റ് മാത്രമാണ് സമയമുള്ളത്. പരിശോധനയിൽ പരാജയപ്പെട്ടതോടെ ഭാരം കുറയ്ക്കുന്നതിനായി ഇന്ത്യൻ സംഘം കൂടുതൽ സമയം ആവശ്യപ്പെട്ടു. പക്ഷേ അനുവദിച്ചില്ല.

Q അയോഗ്യത പിൻവലിക്കാൻ സാധ്യതയുണ്ടോ ?

A വിനേഷിനെ അയോഗ്യയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നും വെള്ളി മെഡലിന് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ റെസ്‌ലിങ് ഫെഡറേഷൻ രാജ്യാന്തര ഫെഡറേഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ സെമിയിൽ വിനേഷിനോട് തോറ്റ ക്യൂബൻ താരത്തിന് ഫൈനലിലേക്ക് സ്ഥാനക്കയറ്റം നൽകി. അതിനാൽ സംഘാടകരുടെ തീരുമാനത്തിൽ ഇനി മാറ്റമുണ്ടായേക്കില്ല.

English Summary:

Why was Vinesh Phogat disqualified from Paris Olympics? How does wrestling weigh-in work?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT