ജയ്ഹോക്കി; ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്കു വെങ്കലം
തങ്കത്തിളക്കമുള്ള വെങ്കലശോഭയുടെ തിളക്കത്തിൽ ഒരു മലയാളി; നമ്മുടെ കൊച്ചിക്കാരൻ പി.ആർ.ശ്രീജേഷ്. ഇന്ത്യൻ ഹോക്കിയുടെ കാവലാളായി പതിറ്റാണ്ടുകൾ പിന്നിട്ട താരത്തിന് ഉജ്വല വിടവാങ്ങൽ മത്സരം സമ്മാനിച്ച് ടീം ഇന്ത്യ. അവസാന നിമിഷംവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ സ്പെയിനെ 2–1നു തോൽപിച്ച് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്കു വെങ്കലം.

ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇരട്ടഗോളുകളുമായി നിർണായക മത്സരത്തിൽ ഇന്ത്യയെ വെങ്കലത്തിലെത്തിച്ചു. ഒളിംപിക്സിൽ ഹർമൻപ്രീതിന്റെ ഗോൾനേട്ടം പത്തായി. ശ്രീജേഷ് നിർണായക സേവുകളുമായി തിളങ്ങി. അയർലൻഡുകാൻ ക്രെയ്ഗ് ഫുൾട്ടൻ പരിശീലിപ്പിച്ച ടീം വെങ്കലനേട്ടത്തിലൂടെ ചരിത്രത്തിലേക്ക്. തുടർച്ചയായ ഒളിംപിക്സുകളിൽ ഹോക്കിയിൽ ഇന്ത്യയുടെ വെങ്കല നേട്ടം 52 വർഷത്തിനുശേഷമാണ്. 1968ലും 1972ലുമായിരുന്നു ഇതിനു മുൻപുള്ള നേട്ടം.
മത്സരത്തിനു ലോങ് വിസിൽ മുഴങ്ങിയപ്പോൾ ടോക്കിയോയിൽ ചെയ്തതുപോലെ ശ്രീജേഷ് ഗോൾപോസ്റ്റിനു മുകളിലേക്കു കയറി. കൊടുമുടി കീഴടക്കിയ പർവതാരോഹകനെപ്പോലെ, ഒളിംപിക്സ് കൊടുമുടി കയറി മെഡലിൽ തൊട്ട മലയാളി സർവപ്രതാപവാനായി ആ പോസ്റ്റിനു മുകളിൽ... ഇനിയൊരിക്കലും പോസ്റ്റിനു മുന്നിൽ വൻമലയായി വീരനായകനില്ല എന്ന സങ്കടം മാത്രം ബാക്കി...
വെയിലിൽ തണുപ്പ്
ഈവ് ദു മനുവാ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30ന് പൊള്ളുന്ന ചൂടിലാണു മത്സരം തുടങ്ങിയതെങ്കിലും ആദ്യ ക്വാർട്ടർ തണുത്തതായിരുന്നു. ഇരുടീമുകളും ആക്രമണം നടത്തിയെങ്കിലും സൂക്ഷ്മതയോടെയായിരുന്നു മുന്നേറ്റം. ഒരു പെനൽറ്റി കോർണർ മുതൽ ആദ്യ ക്വാർട്ടറിൽ വന്നില്ല. 6–ാം മിനിറ്റിൽ ഹാർദിക് സിങ്ങിൽനിന്നു കിട്ടിയ പാസ് ഇന്ത്യയുടെ സുഖ്ജീത് സിങ് പാഴാക്കി.
അടി, തിരിച്ചടി
രണ്ടാം ക്വാർട്ടറിൽ സ്പെയിൻ മുന്നിലെത്തി. 18–ാം മിനിറ്റിൽ സ്പെയിനു പെനൽറ്റി സ്ട്രോക്ക്. സ്പെയിന്റെ ജെറാർദ് ക്ലാപ്സിനെ അപകടകരമായ രീതിയിൽ ഷൂട്ടിങ് സർക്കിളിനുള്ളിൽ ടാക്ക്‌ൾ ചെയ്തതാണു കാരണം. ക്യാപ്റ്റൻ മാർക് മിറായെസ് ശ്രീജേഷിനെ വെട്ടിച്ചു പന്ത് പോസ്റ്റിൽ കയറ്റി. 25–ാം മിനിറ്റിൽ സ്പെയിനു മികച്ച ഗോളവസരം. ക്ലാപ്സിന്റെ അളന്നുകുറിച്ച പാസിനു സ്റ്റിക്ക് വയ്ക്കാൻ ബോർഹെ ലകെയ്‌ലിനു കഴിഞ്ഞില്ല. 29–ാം മിനിറ്റിൽ ഇന്ത്യയ്ക്ക് ആദ്യ പെനൽറ്റി കോർണർ. അമിത് രോഹിദാസിന്റെ ഷോട്ട് സ്പെയിൻ താരം തടഞ്ഞു. രണ്ടാം ക്വാർട്ടറിന്റെ അവസാന മിനിറ്റിൽ ഇന്ത്യയ്ക്കു വീണ്ടും പെനൽറ്റി കോർണർ. ക്യാപ്റ്റൻ ഹർമൻപ്രീത് കോർണറിൽനിന്ന് ലക്ഷ്യം കണ്ടു (1–1).
മുന്നിൽ, മുന്നിൽ
മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിൽ ഇന്ത്യ മുന്നിലെത്തി. 33–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കോർണറിൽനിന്നു ക്യാപ്റ്റൻ ഹർമൻപ്രീത് വീണ്ടും സ്കോർ ചെയ്തു. ഇന്ത്യ മുന്നിൽ (2–1). 40–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കോർണറിൽനിന്നു സ്പെയിൻ തൊടുത്ത ഷോട്ട് ശ്രീജേഷ് തടഞ്ഞെങ്കിലും റീബൗണ്ട് ക്ലാപ്സ് ഗോളിലെത്തിച്ചെങ്കിലും റഫറി അനുവദിച്ചില്ല.
പന്ത് അതിനു മുൻപ് മാർക് റെകാസന്റെ ദേഹത്തു തട്ടിയെന്നതാണു കാരണം. അവസാന ക്വാർട്ടറുകളിൽ സ്പെയിൻ ഒട്ടേറെ മുന്നേറ്റം നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം പിടിച്ചുനിന്നു.
ഈ മെഡൽ വയനാടിനും കൂടി; പി.ആർ.ശ്രീജേഷ് സംസാരിക്കുന്നു...
വിരമിക്കൽ തീരുമാനം മാറ്റുമെന്ന് ആരാധകർക്കു പ്രതീക്ഷിക്കാമോ?
ഇല്ല. വളരെ ആലോചിച്ചെടുത്ത തീരുമാനമാണത്. ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ എല്ലാവരും ‘എന്തുകൊണ്ട് ഇപ്പോഴേ വിരമിക്കുന്നു’ എന്നു ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതു നടന്നു. ഒളിംപിക് മെഡലുമായി വിരമിക്കണമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാനായി.
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ദുരന്തത്തിനു നടുവിലാണു കേരളം. മലയാളികളോട് എന്താണു പറയാനുള്ളത്?
കേരളത്തിന്റെ ദുഃഖം എന്നെയും വേദനിപ്പിക്കുന്നു. നാട്ടിലേക്കു ഞാൻ വിളിക്കുമ്പോഴൊക്കെ എല്ലാവർക്കും വയനാടിനെപ്പറ്റിയേ പറയാനുണ്ടായിരുന്നുള്ളൂ. ഞാൻ എന്റെ ടീമംഗങ്ങളോട് ഉൾപ്പെടെ കേരളത്തിലെ ദുരന്തത്തിന്റെ കാര്യം പറഞ്ഞിരുന്നു. അവരെല്ലാവരും കൂടി പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മളൊരു മെഡൽ നേടുകയാണെങ്കിൽ അത് ദുരന്തബാധിതർക്കു കൂടി സമർപ്പിക്കണം. ഇപ്പോൾ ഞങ്ങൾ മെഡൽ നേടി. ആ മെഡൽ വയനാടിനുംകൂടി വേണ്ടിയുള്ളതാണ്.
ഇന്ത്യൻ ജഴ്സിയിൽ ഇനി ഒരു മത്സരമില്ല. സങ്കടമില്ലേ?
തീർച്ചയായും. ഡൽഹിയിലേക്ക് ഒരു ട്രെയിനിൽ സെക്കൻഡ് ക്ലാസിൽ ശുചിമുറിക്കു സമീപമിരുന്നു തുടങ്ങിയ യാത്രയാണ്. എത്രയെത്ര മത്സരങ്ങൾ. ട്രോഫികൾ. പരാജയങ്ങൾ. തീർച്ചയായും ഗ്രൗണ്ടായിരുന്നു എന്റെ ജീവിതം. സങ്കടമുണ്ട്. പക്ഷേ, വീട്ടിലേക്കു ചെന്ന് മക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാൻ പറ്റുമെന്ന വലിയ സന്തോഷം മനസ്സിലുണ്ട്.
മെഡൽ നേട്ടം
∙ ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടിയ പുരുഷ ഹോക്കി ടീമിലെ 11 പേരും പാരിസിലും വെങ്കലം നേടി. അഭിഷേക്, സഞ്ജയ്, സുഖ്ജീത് സിങ്, രാജ്കുമാർ പാൽ, ഹാർദിക് സിങ് എന്നിവർ ടോക്കിയോ ടീമിൽ ഉണ്ടായിരുന്നില്ല.
∙ ഒളിംപിക്സിൽ ഇന്ത്യൻ ഹോക്കിയുടെ മെഡൽ നേട്ടം 13 ആയി. നാലാമത്തെ വെങ്കലമാണ് ഇത്തവണത്തേത്. 8 സ്വർണവും ഒരു വെള്ളിയും ഇതിനോടകം നേടിയിട്ടുണ്ട്.