റണ്ണപ്പ് പാളി, പരുക്കും വലച്ചു; ജാവലിൻ ത്രോയിൽ വെള്ളി നേടിയ നീരജ് ചോപ്ര സംസാരിക്കുന്നു
ഒളിംപിക്സിൽ വെള്ളിയിലേക്കു തള്ളപ്പെട്ടതിൽ ദുഃഖമുണ്ടെന്നും കരുത്തോടെ തിരിച്ചുവരുമെന്നും ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ‘അതെന്റെ ദിവസമായിരുന്നില്ല. ഇത്രയും കാലത്തിനിടയ്ക്കു ഞാൻ അർഷാദിനോടു തോറ്റിട്ടില്ല. പക്ഷേ, ഇവിടെ മറിച്ചു സംഭവിച്ചു’ – നീരജ് പറഞ്ഞു.

Q. ഫൈനലിൽ എന്താണു പറ്റിയത്?
A. അർഷാദ് 90 മീറ്ററിനു മുകളിലേക്കു പോയതോടെ എങ്ങനെയെങ്കിലും അതു മറികടക്കുക എന്ന ലക്ഷ്യമേ എനിക്കുണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ ത്രോ നന്നായതോടെ പിന്നീടുള്ള ശ്രമങ്ങളിൽ 90 കടക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിനു കഴിയുമെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.
പക്ഷേ, അതിനായി എന്റെ ടെക്നിക്ക് പോലും മറന്ന് ഞാൻ ശ്രമിച്ചപ്പോൾ ഫൗൾ വന്നു. എന്റെ റണ്ണപ്പ് (എറിയുന്നതിനു മുൻപുള്ള ഓട്ടം) പാളിപ്പോയി. സാഹചര്യങ്ങൾ എനിക്ക് അനുകൂലമായിരുന്നില്ല.
Q. പരുക്ക് ഇപ്പോഴും അലട്ടുന്നുണ്ടോ?
A. ഉണ്ട്. കാലിലെ വേദന ഒരു പ്രശ്നമാണ്. പരുക്കുണ്ടെങ്കിൽ നമ്മുടെ പകുതി ശ്രദ്ധ അങ്ങോട്ടാകും. ഇനി പരുക്കു പരിഹരിച്ചിട്ടേ ബാക്കി കാര്യമുള്ളൂ. നേരത്തേ എനിക്കു ശസ്ത്രക്രിയ നിർദേശിച്ചിരുന്നു. പക്ഷേ, ഒളിംപിക്സിന് ഒരുങ്ങാനുള്ള സമയം കിട്ടില്ലെന്നു കരുതി ചെയ്തില്ല. ഇനിയിപ്പോൾ അതിനു സമയമായെന്നു തോന്നുന്നു. പരിശീലകരുമായി ആലോചിച്ച് ഉടൻ തീരുമാനമെടുക്കും.
Q. യോഗ്യതാ മത്സരത്തിൽ നീരജ് നല്ല ഫോമിൽ ആയിരുന്നല്ലോ?
A. ശരിയാണ്. യോഗ്യതാ മത്സരത്തിൽ ഫൈനലിന്റെയത്ര ടെൻഷനില്ല. പക്ഷേ, ഫൈനലിൽ സമ്മർദമുണ്ട്. പ്രത്യേകിച്ച്, അർഷാദ് അത്രയും വലിയ ദൂരമെറിഞ്ഞതോടെ സമ്മർദം എന്റെ മുകളിലായി. ഫൗളിന് ഒരു കാരണം ഈ സമ്മർദവുമാകാം.
Q. സ്വർണം നഷ്ടമായതിൽ ദുഃഖമുണ്ടോ?
A. സ്വർണം പ്രതീക്ഷിച്ചാണ് ഇറങ്ങിയത്. വെള്ളി കിട്ടി. അതിന്റെ സന്തോഷമുണ്ടെങ്കിലും സ്വർണനഷ്ടത്തിൽ ദുഃഖമുണ്ട്. മത്സരത്തിൽ തോൽവിയും വിജയവും സാധാരണമാണ്. ഞാൻ തന്നെ ആദ്യമൊക്കെ തോറ്റുതന്നെയാണു കയറിവന്നത്. സ്വർണം തേടിയ അർഷാദ് ഇതിനു മുൻപ് എത്രയോ തവണ എന്നോടു തോറ്റു. കഴിഞ്ഞ രാത്രി എന്റേതായിരുന്നില്ല. പരിശ്രമം തുടരും. രാജ്യത്തിനായി കൂടുതൽ മെഡൽ നേടുകയാണു ലക്ഷ്യം.