പാരിസ്∙ പാരിസ് ഒളിംപിക്സിൽ ഗുസ്തിയിൽ ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കാനെത്തിയ ഏക ആൺതരി. അമൻ സെഹ്റാവത്തിനെ ഏറ്റവും ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. പാരിസിലേക്കുള്ള അമന്റെ ഈ വരവ് വെറുതെയായില്ല. 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ 13-5ന് തകർത്ത് അമൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ പാരിസ് ഒളിംപിക്സിൽ ഗുസ്തിയിൽ ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കാനെത്തിയ ഏക ആൺതരി. അമൻ സെഹ്റാവത്തിനെ ഏറ്റവും ലളിതമായി ഇങ്ങനെ വിശേഷിപ്പിക്കാം. പാരിസിലേക്കുള്ള അമന്റെ ഈ വരവ് വെറുതെയായില്ല. 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ 13-5ന് തകർത്ത് അമൻ വെങ്കലത്തിളക്കത്തിലേക്ക് ഉയരുമ്പോൾ, ഈ ഒളിംപിക്സിൽ ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ മെഡൽ കൂടിയാണിത്. മെഡൽ ഉറപ്പിച്ച ഘട്ടത്തിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ട് ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ നഷ്ടം ഒരു വേദനയായി നെഞ്ചിലേറ്റുന്ന ഇന്ത്യൻ ജനതയ്ക്ക്, ഗോദയിൽനിന്ന് അമൻ പൊരുതി നേടിയ ഈ വെങ്കലമെഡൽ ഒരു വേദനസംഹാരി കൂടിയാകുന്നു.

ഇരുപത്തൊന്നുകാരനായ അമൻ പ്രീക്വാർട്ടറിലും ക്വാർട്ടറിലും ഉശിരൻ വിജയങ്ങളോടെയാണ് സെമിയിലേക്കു മുന്നേറിയത്. അവിടെ ജപ്പാന്റെ റെയ് ഹിഗൂച്ചിയോടു 10–0ന് തോറ്റതോടെയാണ് ഇന്ന് വെങ്കല മെഡൽ പോരാട്ടത്തിന് ഇറങ്ങിയത്. തുടക്കത്തിൽ ചെറുതായി പതറിയെങ്കിലും ഇരട്ടി കരുത്തോടെ തിരിച്ചടിച്ചാണ് അമൻ വിജയവും ഇന്ത്യയുടെ ആറാം മെഡലും സ്വന്തമാക്കിയത്. 13–5 എന്ന സ്കോർ തന്നെ ഗോദയിൽ അമൻ പുലർത്തിയ മേധാവിത്തത്തിന്റെ തെളിവാകുന്നു.

ADVERTISEMENT

ഡൽഹിയിലെ പ്രശസ്തമായ ഛത്രസാൽ സ്റ്റേഡിത്തിൽനിന്ന് ലോകോത്തര നിലവാരത്തിലേക്ക് വളർന്നുവന്ന ഏറ്റവും പുതിയ തലമുറയിലെ താരങ്ങളിലൊരാളാണ് അമൻ സെഹ്‌റാവത്ത്. ഒളിംപിക് മെഡൽ ജേതാക്കളായ സുശീൽ കുമാർ, യോഗേശ്വർ ദത്ത്, രവികുമാർ ദാഗിയ ബജ്‌രംഗ് പൂനിയ തുടങ്ങിയവർ ഈ അഘാഡയുടെ കണ്ടെത്തലുകളാണ്.

ഹരിയാനയിലെ ഝജ്ജാർ ജില്ലയിൽ ജനിച്ച അമന് 11 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് മാതാപിതാക്കളെ നഷ്ടമാകുന്നത്. പിന്നീട് മുത്തച്ഛനാണ് അമനെ വളർത്തിയതും ലോകമറിയുന്ന ഇപ്പോഴത്തെ അമൻ സെഹ്‌റാവത്ത് എന്ന ഒളിംപിക് മെഡൽ ജേതാവിലേക്ക് എത്തിച്ചതും. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ വെങ്കലവും 2012ലെ ലണ്ടൻ ഒളിംപിക്സിൽ വെള്ളിയും നേടിയ സുശീൽകുമാറിനോടുള്ള ആരാധന മൂത്താണ് അമൻ ഗോദയിലേക്ക് എത്തുന്നത്.

ADVERTISEMENT

2019ൽ ഏഷ്യൻ കേഡറ്റ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയതോടെയാണ് അമൻ രാജ്യത്തിന്റെ ശ്രദ്ധയിലേക്കെത്തുന്നത്. രണ്ടു വർഷത്തിനു ശേഷം ലളിത് കുമാറിനു കീഴിൽ പരിശീലിക്കെ നാഷനൽ ചാംപ്യൻഷിപ്പിൽ വിജയം നേടി. 2022ൽ അണ്ടർ 23 ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കി. 2023ൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണവും ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടി. ലോക ഒളിംപിക് യോഗ്യതാ റൗണ്ടിൽ വിജയിച്ച് പാരിസ് ഒളിംപിക്സിനു യോഗ്യത നേടുന്ന ഏക പുരുഷ ഗുസ്തി താരമായി. 2020ലെ ടോക്കിയോ ഒളിംപിക്സിൽ വെള്ളി നേടിയ രവി ദാഹിയയെ മറികടന്നാണ് 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പാരിസിൽ മത്സരിക്കാനെത്തുന്നത്. ബാക്കി ചരിത്രം!

English Summary:

Who is Aman Sehrawat, India's Youngest Olympic Medallist?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT