10 മണിക്കൂറിൽ കുറച്ചത് 4.6 കിലോഗ്രാം!; അമൻ ജയിച്ചു, ഭാരപ്പോരിലും
പാരിസ് ∙ പുരുഷൻമാരുടെ ഗുസ്തി 57 കിലോഗ്രാം സെമിഫൈനലിൽ പരാജയപ്പെട്ടതിനു പിന്നാലെ വ്യാഴാഴ്ച രാത്രി ഇന്ത്യൻ ക്യാംപിൽ അമൻ സെഹ്റാവത് ഭാരപരിശോധനയ്ക്കു വിധേയനായി. വേയിങ് മെഷീനിൽ തെളിഞ്ഞ അക്കങ്ങൾ കണ്ട് അമനും പരിശീലകരും ഒന്നു ഞെട്ടി– 61.5 കിലോഗ്രാം! വെറും 100 ഗ്രാമിന്റെ പേരിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ട് വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായതിന്റെ ഞെട്ടലിൽ നിൽക്കുന്ന ഇന്ത്യൻ ക്യാംപിനു മുന്നിൽ അതോടെ മറ്റൊരു വെല്ലുവിളി. വെങ്കല മെഡൽ മത്സരത്തിനു മുൻപ് അമന്റെ ശരീരഭാരം 4.5 കിലോഗ്രാം കുറയ്ക്കുക. അതിനായി മുന്നിലുള്ളത് വെറും 10 മണിക്കൂർ!

പാരിസ് ∙ പുരുഷൻമാരുടെ ഗുസ്തി 57 കിലോഗ്രാം സെമിഫൈനലിൽ പരാജയപ്പെട്ടതിനു പിന്നാലെ വ്യാഴാഴ്ച രാത്രി ഇന്ത്യൻ ക്യാംപിൽ അമൻ സെഹ്റാവത് ഭാരപരിശോധനയ്ക്കു വിധേയനായി. വേയിങ് മെഷീനിൽ തെളിഞ്ഞ അക്കങ്ങൾ കണ്ട് അമനും പരിശീലകരും ഒന്നു ഞെട്ടി– 61.5 കിലോഗ്രാം!
വെറും 100 ഗ്രാമിന്റെ പേരിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ട് വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായതിന്റെ ഞെട്ടലിൽ നിൽക്കുന്ന ഇന്ത്യൻ ക്യാംപിനു മുന്നിൽ അതോടെ മറ്റൊരു വെല്ലുവിളി. വെങ്കല മെഡൽ മത്സരത്തിനു മുൻപ് അമന്റെ ശരീരഭാരം 4.5 കിലോഗ്രാം കുറയ്ക്കുക. അതിനായി മുന്നിലുള്ളത് വെറും 10 മണിക്കൂർ!
നിശ്ചയദാർഢ്യത്തോടെ അമനും പരിശീലകരായ ജഗ്‌മന്ദർ സിങ്, വീരേന്ദർ ദഹിയ എന്നിവരും ടീം ഡോക്ടറും കഠിനാധ്വാനം തുടങ്ങി. ഒന്നര മണിക്കൂർ മാറ്റ് സെഷനോടെയായിരുന്നു തുടക്കം. പരിശീലകരുമായി തന്നെയായിരുന്നു ഗുസ്തി പിടിത്തം. പിന്നാലെ ഒന്നര മണിക്കൂർ ഹോട്ട് ബാത്ത് സെഷൻ. രാത്രി 12.30ന് അമൻ ജിംനേഷ്യത്തിലെത്തി. ഒരു മണിക്കൂറോളം ട്രെഡ് മില്ലിൽ വിയർപ്പൊഴുക്കിയ വ്യയാമം.
ശേഷം അര മണിക്കൂർ വിശ്രമം. പിന്നാലെ താപവും പ്രകാശവും ഉപയോഗിച്ചുള്ള, 5 മിനിറ്റ് വീതം നീളുന്ന അഞ്ച് സെഷൻ സോന ബാത്ത്. ഇതിനിടയിൽ കഴിക്കാൻ തേനും നാരങ്ങയും ചേർത്ത ചൂടുവെള്ളവും ഇടയ്ക്ക് കുറച്ചു കാപ്പിയും മാത്രം. എന്നിട്ടും ശരീരഭാരം അനുവദനീയമായതിലും 900 ഗ്രാം കൂടുതലായിരുന്നു. അതോടെ ജോഗിങ്ങും റണ്ണിങ്ങുമായി വീണ്ടും കഠിനാധ്വാനം.
പുലർച്ചെ വീണ്ടും ശരീരഭാരം നോക്കിയപ്പോൾ അമനും പരിശീലകർക്കും ആശ്വാസമായി– 56.9 കിലോഗ്രാം! 57 കിലോഗ്രാമിൽ നിന്ന് 100 ഗ്രാം കുറവ്. എന്നാൽ ഉറങ്ങിയാൽ വീണ്ടും ഭാരം കൂടിയേക്കാം എന്നതിനാൽ അമൻ കിടന്നതേയില്ല. ‘‘ഞാൻ ഗുസ്തി വിഡിയോകൾ കണ്ടിരുന്നു..’’– അമന്റെ വാക്കുകൾ. ഓരോ മണിക്കൂറിലും ഭാരം നോക്കണം എന്നതിനാൽ പരിശീലകരും ഉറങ്ങാതെ അമനു കൂട്ടിരുന്നു. ഒടുവിൽ മത്സരദിവസമായ വെള്ളിയാഴ്ച രാവിലെ ഒളിംപിക്സ് അധികൃതരുടെ ഭാരപരിശോധനയ്ക്കു വിധേയനായപ്പോഴും അമൻ 100 ഗ്രാം കുറവായിരുന്നു. വിനേഷ് ഫോഗട്ടിനു ഫൈനൽ മത്സരം നഷ്ടമാവാൻ കാരണമായതാകട്ടെ 100 ഗ്രാം അധികഭാരവും!
‘മത്സരത്തിന് മുൻപ് ഭാരം കുറയ്ക്കുക എന്നത് ഗുസ്തിയിൽ അസാധാരണമല്ല. എന്നാൽ വിനേഷിനു സംഭവിച്ച അനുഭവം മുന്നിലുള്ളതിനാൽ ഞങ്ങൾക്ക് കുറച്ചു സമ്മർദമുണ്ടായിരുന്നു..’’– അമൻ വെങ്കല മെഡൽ നേടിയതിനു പിന്നാലെ പരിശീലകൻ ദഹിയ തുറന്നു സമ്മതിക്കുകയും ചെയ്തു.