ഒളിംപിക്സ് മെഡലുമായി ശ്രീജേഷ് ജൻമനാട്ടിൽ; വിമാനത്താവളത്തിൽ വൻ സ്വീകരണമൊരുക്കി ആരാധകർ
കൊച്ചി∙ പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് ഉജ്വല സ്വീകരണമൊരുക്കി കായിക കേരളം. ഒളിംപിക്സിനു ശേഷം ഇതാദ്യമായി നാട്ടിലെത്തിയ ശ്രീജേഷിനെ, നെടുമ്പാശേരി വിമാനത്താവളത്തിൽ ആരാധകർ ഹർഷാരവത്തോടെ സ്വീകരിച്ചു. എംഎൽഎമാരായ അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ, റോജി

കൊച്ചി∙ പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് ഉജ്വല സ്വീകരണമൊരുക്കി കായിക കേരളം. ഒളിംപിക്സിനു ശേഷം ഇതാദ്യമായി നാട്ടിലെത്തിയ ശ്രീജേഷിനെ, നെടുമ്പാശേരി വിമാനത്താവളത്തിൽ ആരാധകർ ഹർഷാരവത്തോടെ സ്വീകരിച്ചു. എംഎൽഎമാരായ അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ, റോജി എം. ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശ്രീജേഷിനുള്ള സ്വീകരണം. വിമാനത്താവളത്തിൽ ശ്രീജേഷിനെ കാണാനും ഫോട്ടോയെടുക്കാനും ആരാധകർ തിക്കിത്തിരക്കി. വിമാനത്താവളത്തിൽനിന്ന് തുറന്ന ജീപ്പിലാണ് ശ്രീജേഷിനെ പുറത്തേക്ക് ആനയിച്ചത്.
പാരിസ് ഒളിംപിക്സിനു പിന്നാലെ ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിച്ചു. ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16–ാം നമ്പർ ജഴ്സി ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽ ഇനി ആർക്കും നൽകേണ്ടതില്ലെന്ന് ഹോക്കി ഇന്ത്യ തീരുമാനിച്ചിരുന്നു.